January 30, 2026

പിആര്‍ ഏജന്‍സി ഉണ്ടോ എന്നത് മുഖ്യമന്ത്രി വ്യക്തമാക്കണം : രമേശ് ചെന്നിത്തല

മുംബൈ: മുഖ്യമന്ത്രിക്ക് പിആര്‍ ഏജന്‍സി ഉണ്ടെന്ന കാര്യത്തില്‍ ഇപ്പോള്‍ ഏതാണ്ട് വ്യക്തത വന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകണം. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് പിആര്‍ ഏജന്‍സി ഉണ്ടോ എന്ന് പിണറായി വ്യക്തമാക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റ് മാത്രം മതിയാവില്ലെന്നും ചെന്നിത്തല പറഞ്ഞു. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. മുഖ്യമന്ത്രി മലപ്പുറം ജില്ലയിലെ ജനങ്ങളെ അപമാനിക്കുകയാണ് ചെയ്തത്. അവരാരും സ്വര്‍ണക്കള്ളക്കടത്തുകാരല്ല. സ്വര്‍ണ്ണ കള്ളക്കടത്ത് നടത്തുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് […]

തൃശൂര്‍ പൂരം വിവാദം ; ജുഡീഷ്യല്‍ അന്വേഷണം വേണം, ഇപ്പോള്‍ നടക്കുന്നത് കള്ളക്കളിയാണ് : രമേശ് ചെന്നിത്തല

കോഴിക്കോട്: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിലവില്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം പ്രഹസനമാണെന്നും ചെന്നിത്തല പറഞ്ഞു. ഇപ്പോള്‍ തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് നടക്കുന്നത് കള്ളക്കളിയാണ്. ജനരോഷം കാരണമാണ് ഇപ്പോള്‍ അന്വേഷണം പോലും പ്രഖ്യാപിച്ചിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. Also Read ; എംഎല്‍എ സ്ഥാനം രാജിവെയ്ക്കുന്ന തീരുമാനം എടുക്കേണ്ടത് മുകേഷ് ; നിലപാട് വ്യക്തമാക്കി പി കെ ശ്രീമതി ഇപ്പോള്‍ നടക്കുന്നത് കള്ളനും പൊലീസും കളിയാണ്. അന്വേഷണത്തില്‍ […]

വയനാട് ഉരുള്‍പൊട്ടല്‍ ; ദുരിത ബാധിതര്‍ക്ക് സ്വന്തം നിലയില്‍ അഞ്ച് വീട് വെച്ച് നല്‍കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട ദുരിതബാധിതര്‍ക്കായി രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച 100 വീടുകളില്‍ അഞ്ചെണ്ണം സ്വന്തനിലയില്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് രമേശ് ചെന്നിത്തല. രമേശ് ചെന്നിത്തലയും ചില യുഡിഎഫ് എംഎല്‍എമാരും ഇതേ ആഗ്രഹം പങ്കുവെച്ചിരുന്നു.എന്നാല്‍ വീട് വെക്കാനുള്ള സ്ഥലം സര്‍ക്കാര്‍ നല്‍കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്ത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. Also Read ; തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയായ ഗുണ്ടാ നേതാവ് വെട്ടേറ്റ് മരിച്ചു ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം […]

മറിയക്കുട്ടിക്കും അന്നക്കും സഹായവുമായി രമേശ് ചെന്നിത്തല

ഇടുക്കി: പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷാപാത്രവുമായി തെരുവിലിറങ്ങിയ മറിയക്കുട്ടിയെയും അന്നയെയും കാണാന്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എത്തി. പെന്‍ഷന്‍ മുടങ്ങിയതിനാല്‍ കഴിഞ്ഞ ദിവസം മറിയക്കുട്ടി, അന്ന എന്നീ വയോധികര്‍ ഭിക്ഷാപാത്രവുമായി നിരത്തിലിറങ്ങിയിരുന്നു. പാര്‍ട്ടി ജില്ലാ നേതാക്കള്‍ക്കൊപ്പമാണ് ചെന്നിത്തല 200 ഏക്കറില്‍ ഇവരെ കാണാനെത്തിയത്. മറിയക്കുട്ടിക്കും അന്നയ്ക്കും ക്ഷേമ പെന്‍ഷന്‍ കിട്ടുന്നത് വരെ 1600 രൂപ വീതം നല്‍കുമെന്നും ചെന്നിത്തല അറിയിച്ചു. ഇരുവര്‍ക്കും 1600 രൂപ നേരിട്ട് കൈമാറുകയും ചെയ്തു. Also Read; ഇന്നത്തെ ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ […]

സുരേഷ് ഗോപി മാപ്പ് പറഞ്ഞതോടെ വിവാദം അവസാനിച്ചുവെന്ന് രമേശ് ചെന്നിത്തലയും കെ സുരേന്ദ്രനും

തിരുവനന്തപുരം: സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന വിവാദത്തില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല. രാഷ്ട്രീ പ്രവര്‍ത്തകര്‍ പൊതു ഇടങ്ങളില്‍ ജാഗ്രത പാലിക്കണം.അദ്ദേഹം മാപ്പ് പറഞ്ഞതോടെ വിഷയം അവസാനിച്ചു. സുരേഷ് ഗോപി മുഴുവന്‍ സമയ രാഷ്ട്രീയക്കാരനല്ലാത്തതിനാല്‍ സംഭവിച്ചതാകാമെന്നും ചെന്നിത്തല പറഞ്ഞു. മാധ്യമപ്രവര്‍ത്തകയോട് സുരേഷ് ഗോപി പരസ്യമായി ക്ഷമ പറഞ്ഞു കഴിഞ്ഞതായും വിവാദം അവസാനിപ്പിക്കണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കവെ മാധ്യമപ്രവര്‍ത്തകയുടെ […]