October 17, 2025

രഞ്ജിതയ്ക്ക് വിട നല്‍കാന്‍ നാട്; അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു

തിരുവനന്തപുരം: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം രഞ്ജിതയുടെ ജന്മനാടായ പുല്ലാട്ടേക്ക് കൊണ്ടുപോയി. മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബിജെപി നേതാവ് എസ് സുരേഷ് തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. ഉച്ചയ്ക്ക് രണ്ടരവരെ ശ്രീ വിവേകാനന്ദ സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടാകും. ശേഷം […]

വിമാനാപകടത്തില്‍ മരിച്ച മലയാളി രഞ്ജിതയുടെ സഹോദരന്‍ ഡിഎന്‍എ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും

പത്തനംതിട്ട: വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ ഇളയ സഹോദരന്‍ ഡിഎന്‍എ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും. മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയില്‍ ആയതിനാല്‍ തിരിച്ച് അറിയാന്‍ ഡിഎന്‍എ പരിശോധന അനിവാര്യമാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് ഇന്നലെ വീട്ടില്‍ എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നു. വിദേശത്തുള്ള രഞ്ജിതയുടെ മൂത്ത സഹോദരന്‍ ഇന്ന് നാട്ടില്‍ എത്തും. രണ്ട് മക്കളും രോഗിയായ അമ്മയുമാണ് വീട്ടില്‍ ഉള്ളത്. Also Read; എമര്‍ജന്‍സി എക്‌സിറ്റ് വഴി […]

അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും

പത്തനംതിട്ട: അഹമ്മദാബാദിലെ വിമാനദുരന്തത്തില്‍ മലയാളിയായ രഞ്ജിത ഗോപകുമാരന്‍ നായര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയാണ്. ലണ്ടനില്‍ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചപ്പോള്‍ ഇതില്‍ പ്രവേശിക്കാനായി എത്തിയതായിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. Also Read; അഹമ്മദാബാദ് വിമാനാപകടം: മരണ സംഖ്യ 133 ആയി ഉയര്‍ന്നു ലണ്ടനിലെ ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കായി ഇന്നലെയാണ് രഞ്ജിത വീട്ടില്‍ നിന്നും പോയത്. ഇവര്‍ വിമാനത്തിലുണ്ടായിരുന്നു […]