‘ടൊവിനോയ്ക്ക് അപ്രിയമായേക്കാവുന്ന ചില അഭിപ്രായങ്ങള്‍ പറഞ്ഞു, അതിനുശേഷം സിനിമ മുന്നോട്ടുപോയില്ല’ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍
ടൊവിനോ തോമസ് നായകനായ ‘വഴക്ക്’ എന്ന ചിത്രത്തിന്റെ പ്രിവ്യു കോപ്പിയുടെ വീഡിയോ ലിങ്ക് സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസം സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പുറത്തുവിട്ടിരുന്നു. വിമിയോയില്‍ അപ്ലോഡ് ചെയ്ത സിനിമയുടെ ലിങ്കാണ് അദ്ദേഹം പങ്കുവെച്ചത്. ചിത്രവുമായി ബന്ധപ്പെട്ട് നടന്‍ ടൊവിനോയുമായി പ്രശ്നങ്ങള്‍ നടക്കുന്നതിനിടയിലായിരുന്നു സംവിധായകന്റെ നീക്കം. എന്നാല്‍ പിന്നീട് കോപ്പിറൈറ്റ് ലംഘനം എന്ന പരാതിയേത്തുടര്‍ന്ന് വീഡിയോ ഡീലീറ്റ് ചെയ്തുവെന്ന് അറിയിച്ച സനല്‍കുമാര്‍ ശശിധരന്‍ ടൊവിനോയ്ക്ക് എതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. Also Read ; പന്തീരാങ്കാവ് […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































