നരേന്ദ്രമോദിയുടെ മുസ്ലീം വിരുദ്ധ പരാമര്‍ശം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുസ്ലീം വിരുദ്ധ പരാമര്‍ശം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കി. ബിജെപിയുടെ ഔദ്യോഗിക അക്കൗണ്ടിലെ അനിമേഷന്‍ വീഡിയോ ആണ് നീക്കിയത്. വീഡിയോ ഒഴിവാക്കിയത് ബിജെപി ആണോ ഇന്‍സ്റ്റഗ്രാം ആണോ എന്ന് വ്യക്തമല്ല. വീഡിയോക്കെതിരെ ഇന്‍സ്റ്റയ്ക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശമാണ് നീക്കിയത്. Also Read ; തമിഴ് ഹിറ്റ് ഗാനങ്ങള്‍ക്ക് പിന്നണി ഗായികയായിരുന്ന ഉമ രമണന്‍ അന്തരിച്ചു രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മോദി മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയത്. […]

‘തീവ്രവാദ സംഘടനകള്‍ക്ക് എക്‌സില്‍ സ്ഥാനമില്ല’ നൂറിലധികം അക്കൗണ്ടുകള്‍ നീക്കി

കാലിഫോര്‍ണിയ: പലസ്തീന്‍ സംഘടനയായ ഹമാസിനോട് ആഭിമുഖ്യമുണ്ടെന്ന് ആരോപിച്ച് എക്സില്‍ നിന്നും നൂറിലധികം അക്കൗണ്ടുകള്‍ നീക്കി. ഇത്തരം നടപടിക്ക് പിന്നാലെ തീവ്രവാദ സംഘടനകള്‍ക്ക് എക്സില്‍ സ്ഥാനമില്ലെന്ന് സിഇഒ ഇലോണ്‍ മസ്‌ക് അറിയിച്ചു. ‘ഇതുപോലുള്ള നിര്‍ണായക നിമിഷങ്ങളില്‍ എക്സ് പൊതുജനങ്ങളുടെ ആശയവിനിമയത്തില്‍ പ്രതിജ്ഞാബദ്ധരാണ്. തീവ്രവാദ സംഘടനകള്‍ക്കോ അക്രമാസക്തമായ തീവ്രവാദ ഗ്രൂപ്പുകള്‍ക്കോ എക്സില്‍ സ്ഥാനമില്ല. സജീവമായ അത്തരം ഗ്രൂപ്പുകള്‍ ഞങ്ങള്‍ നീക്കം ചെയ്യുന്നു.’ എന്നും സിഇഒ അറിയിച്ചു. Also Read; ഒരു വിറയ്ക്കുന്ന കൈ സഹായത്തിനായി കേഴുകയാണ് ! ഗാസ ദുരന്തത്തിന്റെ നേര്‍ചിത്രം […]