മഹാരാഷ്ട്രയില്‍ വര്‍ഗീയ സംഘര്‍ഷം; മത-വിശ്വാസത്തെ തകര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഫഡ്‌നാവിസ്

മുംബൈ: മഹാരാഷ്ട്രയില്‍ സമൂഹ മാധ്യമത്തിലെ പ്രകോപനപരമായ പോസ്റ്റിനെ ചൊല്ലി വര്‍ഗീയ സംഘര്‍ഷം. ദൗണ്ടിലെ യാവത് ഗ്രാമത്തിലാണ് സംഭവം. ആക്ഷേപകരമായ ഒരു വാട്‌സാപ്പ് പോസ്റ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് വഴിയൊരുക്കിയത്. ജനങ്ങള്‍ ചേരിതിരിഞ്ഞ് ആക്രമണം നടത്തുകയും വാഹനങ്ങള്‍ക്ക് തീയിട്ട ആക്രമികള്‍ കടകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. Also Read; കലാഭവന്‍ നവാസിന്റെ മരണം; അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു പ്രദേശത്തെ സ്ഥിരത്താമസക്കാരനല്ലാത്ത യുവാവാണ് പ്രകോപനപരാമയ പോസ്റ്റിനു പിന്നില്‍. യുവാവിനെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് […]

മണിപ്പൂരില്‍ പോലീസ് സ്‌റ്റേഷനില്‍ അതിക്രമിച്ച് കയറിയ ജനക്കൂട്ടം ആയുധങ്ങള്‍ കൊള്ളയടിച്ചു

ഇംഫാല്‍ : മണിപ്പൂരില്‍ ഗാന്ധിജയന്തി ദിനത്തില്‍ ‘സ്വച്ഛത അഭിയാന്റെ’ ഭാഗമായി പട്ടണത്തിലെ തര്‍ക്ക ഭൂമി വൃത്തിയാക്കുന്നതിനെച്ചൊല്ലി ബുധനാഴ്ച നാഗാ സമുദായത്തിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ ഉഖ്‌റുള്‍ പോലീസ് സ്‌റ്റേഷനില്‍ അതിക്രമിച്ച് കയറിയ ജനക്കൂട്ടം ആയുധങ്ങള്‍ കൊള്ളയടിച്ചു. എകെ 47, ഇന്‍സാസ് റൈഫിളുകള്‍ എന്നിവയടക്കമാണ് എടുത്തുകൊണ്ടുപോയത്. ഏറ്റുമുട്ടലില്‍ മണിപ്പൂര്‍ റൈഫിള്‍സിലെ ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ പത്ത്‌പേര്‍ ഇംഫാലിലെ ആശുപത്രിയിലും മറ്റുള്ളവരെ ഉഖ്‌റുള്‍ ജില്ലാ ആശുപത്രിയിലും ചികിത്സ തേടിയതായി […]