January 29, 2026

മദ്യപാനിയെന്ന് കരുതി അവഗണിച്ചു : റോഡില്‍ കുഴഞ്ഞുവീണ യുവാവിന് ദാരുണാന്ത്യം

കൊച്ചി: റോഡില്‍ കുഴഞ്ഞുവീണ യുവാവിനെ മദ്യപാനിയാണെന്ന് കരുതി അവഗണിച്ചതിനെ തുടര്‍ന്ന് നാല്‍പതുകാരന് ദാരുണാന്ത്യം.തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെ കോലഞ്ചേരിയിലാണ് സംഭവം ഉണ്ടായത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. വടയമ്പാടി സ്വദേശി സുരേഷ് തങ്കവേലുവാണ് മരിച്ചത്. കോലഞ്ചേരി ടൗണില്‍ സെന്റ് പീറ്റേഴ്സ് സ്‌കൂളിന് മുന്നിലെ മതിലിന് സമീപം സുരേഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഇയാള്‍ റോഡില്‍ കിടക്കുന്നത് കണ്ട് നാട്ടുകാര്‍ മദ്യപാനിയെന്ന് കരിതി അവഗണിക്കുകയായിരുന്നു.തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതോടെയാണ് മരണം സംഭവിച്ചത്.