December 3, 2024

‘ആര്‍എസ്എസ് ബന്ധമുള്ള എഡിജിപിയെ മാറ്റിയേ തീരൂ’ , നിലപാട് കടുപ്പിച്ച് സിപിഐ

കോട്ടയം: ആര്‍എസ്എസ് ബന്ധമുള്ള എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐയുടെ ഈ നിലപാട് സിപിഎമ്മിനെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ‘ആര്‍എസ്എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥന്‍ ഒരു കാരണവശാലും എല്‍ഡിഎഫ് ഭരിക്കുന്ന ഒരു സര്‍ക്കാരില്‍ എഡിജിപി ആകാന്‍ പാടില്ല. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആര്‍എസ്എസ് ബന്ധം പാടില്ല’. നിലപാടില്‍ നിന്നും വ്യതിചലിക്കരുതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. Also Read ; വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം മോഷ്ടിച്ച് കുടിച്ചു […]

വിവാദങ്ങള്‍ക്കിടെ അവധി വേണ്ട ; അപേക്ഷ പിന്‍വലിച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍

തിരുവനന്തപുരം : പിവി അന്‍നവര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളും ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കുമിടയില്‍ നല്‍കിയ അവധി അപേക്ഷ പിന്‍വലിച്ച് എഡിജിപി എം ആര്‍ അജിത് കുമാര്‍. വരുന്ന ശനിയാഴ്ച മുതല്‍ നാല് ദിവസത്തേക്കായിരുന്നു അവധി അപേക്ഷ നല്‍കിയിരുന്നത്. ഇതാണിപ്പോള്‍ വേണ്ടെന്ന് അറിയിച്ച് കത്ത് നല്‍കിയിരിക്കുന്നത്. അജിത് കുമാറിനെ അവധി കഴിഞ്ഞ് വരുമ്പോള്‍ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. Also Read ; വാനും ബസും കൂട്ടിയിടിച്ച് അപകടം; ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ […]