October 16, 2025

മേയറെ കൊണ്ട് പൊറുതിമുട്ടിയെന്ന് പ്രതിപക്ഷം ; തൃശൂര്‍ കോര്‍പ്പറേഷനില്‍ നാടകീയരംഗങ്ങള്‍

തൃശൂര്‍ : മാസത്തില്‍ ഒരിക്കല്‍ കൗണ്‍സില്‍ യോഗം വിളിക്കണമെന്ന മുന്‍സിപ്പല്‍ ചട്ടത്തിലെ വ്യവസ്ഥ അവഗണിച്ച് 71 ദിവസത്തിന് ശേഷം കോര്‍പ്പറേഷനില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ എം കെ വര്‍ഗീസിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍. ഇതിനെതിരെയുള്ള പ്രതിഷേധ സൂചകമായി കറുത്ത ഗൗണ്‍ ധരിച്ചാണ് പ്രതിപക്ഷം യോഗത്തിന് എത്തിയത്.  സുരേഷ് ഗോപി വഴി ബിജെപി ബന്ധം പുലര്‍ത്തുന്ന മേയറെ താങ്ങി നിര്‍ത്തേണ്ട ഗതികേടാണ് സിപിഐയ്ക്കും എല്‍ഡിഎഫിലെ മറ്റ് ഘടകകക്ഷികള്‍ക്കും ഉള്ളതെന്നും പ്രതിപക്ഷം പറഞ്ഞു. മേയറും സംഘവും റഷ്യയിലേക്ക് പോയത് ലക്ഷങ്ങളുടെ […]

കാഫിര്‍ പോസ്റ്റ് വിവാദം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം ; ന്യായീകരിച്ച് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: വടകരയിലെ കാഫിര്‍ പോസ്റ്റ് നിയമസഭയില്‍ ഉന്നയിച്ച് മാത്യുകുഴല്‍ നാടന്‍ എംഎല്‍എ. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മാത്യുകുഴല്‍നാടന്‍ ഇക്കാര്യം ഉന്നയിച്ചത്. അതേസമയം സംഭവത്തില്‍ രണ്ട് പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി എംബി രാജേഷ് മറുപടി നല്‍കി. കൂടാതെ ഫേയ്‌സ്ബുക്കിനോട് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും വിവരങ്ങള്‍ കിട്ടുന്നതിന് അനുസരിച്ച് അന്വേഷണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ സിപിഎം നേതാവ് കെകെ ലതികയെ ഉള്‍പ്പെടെ ന്യായീകരിച്ചുകൊണ്ടുള്ള മന്ത്രിയുടെ മറുപടിയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. Also Read ; ഹൈക്കോടതി […]

നീറ്റ് പരീക്ഷാ ക്രമക്കേട് ; പ്രമേയം പാസാക്കി നിയമസഭ, വിഷയത്തില്‍ സമഗ്ര അന്വേഷണം വേണം

തിരുവനന്തപുരം:  നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരെ ഐക്യകണ്‌ഠ്യേന പ്രമേയം പാസ്സാക്കി നിയമസഭ. എം വിജിന്‍ അവതരിപ്പിച്ച പ്രമേയമാണ് നിയമസഭ ഒറ്റക്കെട്ടായി പാസ്സാക്കിയത്. നീറ്റ് പരീക്ഷയില്‍ വലിയ ക്രമക്കേടുകളാണ് നടന്നതെന്ന് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അംഗങ്ങള്‍ ഒരുപോലെ വിമര്‍ശിച്ചു. സമഗ്ര അന്വേഷണം വേണമെന്നും വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കണമെന്നും സഭ ആവശ്യപ്പെട്ടു. അതേസമയം ചര്‍ച്ചക്കിടെ കേരളത്തിലെ പിഎസ്‌സി പരീക്ഷകളടക്കം പരിശോധിക്കണമെന്ന് പറഞ്ഞ മാത്യു കുഴല്‍ നാടനെ സ്പീക്കര്‍ വിമര്‍ശിച്ചു. ഗ്യാലറിക്ക് വേണ്ടിയാണ് മാത്യു നിരന്തരം സംസാരിക്കുന്നതെന്ന് സ്പീക്കര്‍ വിമര്‍ശിച്ചു. എന്നാല്‍ തന്റെ പ്രസംഗത്തില്‍ […]