February 2, 2026

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട തൃശൂര്‍ സ്വദേശി ബിനില്‍ മരിച്ചു

തൃശ്ശൂര്‍: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട തൃശൂര്‍ കുട്ടനല്ലൂര്‍ സ്വദേശി ബിനില്‍ ബാബു മരിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. യുക്രെയ്‌നിലുണ്ടായ ഷെല്ലാക്രമണത്തില്‍ ബിനിലിന് ഗുരുതരമായി പരിക്കേറ്റിരുന്നതായി കൂടെയുണ്ടായിരുന്ന ജെയിന്‍ എന്ന യുവാവ് ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിനില്‍ മരിച്ചതായി എംബസി അറിയിച്ചത്. ഇതുസംബന്ധിച്ച എംബസിയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി ബിനിലിന്റെ ബന്ധുക്കളും അറിയിച്ചു.മനുഷ്യക്കടത്തിന് ഇരയായ യുവാക്കളെ രക്ഷിച്ച് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ബിനില്‍ ബാബുവിന്റെ അപ്രതീക്ഷിത മരണം. Also Read ; എന്‍.എം വിജയന്റെ കുടുംബത്തിന്റെ ബാധ്യത […]

‘നാട്ടു നാട്ടു’ഗാനത്തിലെ കൊട്ടാരം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

2022 ല്‍ രാജമൗലി സംവിധാനം ചെയ്ത ചിത്രമായ ആര്‍ആര്‍ആര്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ അത്രപെട്ടെന്ന് മറക്കാനിടയില്ല. പ്രത്യേകിച്ച് മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഓസ്‌കാര്‍ നേടികൊടുത്ത ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം. ആ ഗാനം ചിത്രീകരിച്ചിരിച്ചത് ഇന്ത്യയിലാണെന്നാണ് പലരും വിചാരിച്ചിരിക്കുന്നത്. എന്നാല്‍ ആ ഗാനത്തിന്റെ ചിത്രീകരണം നടന്നിരിക്കുന്നത് യുക്രൈനിലാണെന്നതാണ് വാസ്തവം. യുക്രൈനിലെ മാരിന്‍സ്‌കി കൊട്ടാരത്തിന്റെ പരിസരങ്ങളിലായിരുന്നു ഗാനത്തിന്റെ ചിത്രീകരണം.2022 ലെ റഷ്യന്‍ അധിനിവേശത്തിന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ‘നാട്ടു നാട്ടു’ എന്ന ഗാനം മാരിന്‍സ്‌കി കൊട്ടാരത്തില്‍ ചിത്രീകരിച്ചത്. Also Read […]