January 15, 2025

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ കിരീടം ബെലാറസ് താരം സബലെങ്കക്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപണ്‍ വനിതാ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി ബെലാറസിന്റെ രണ്ടാം സീഡുകാരി ആര്യ സബലെങ്ക. ശനിയാഴ്ച നടന്ന ഫൈനലില്‍ ചൈനയുടെ ഷെങ് ക്വിന്‍വെന്നിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി (6-3,6-2). ഇരുപത്തൊന്നുകാരിയായ ക്വിന്‍വെന്നിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലായിരുന്നു ഇത്. 2013 ല്‍ ബെലറൂസ് താരം തന്നെയായ വിക്ടോറിയ അസരെങ്കക്ക് ശേഷം ഓസ്‌ട്രേലിയന്‍ ഓപണ്‍ വനിതാ സിംഗിള്‍സ് കിരീടം നിലനിര്‍ത്തുന്ന ആദ്യ താരം കൂടിയാണ് സബലെങ്ക. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..