October 16, 2025

ദ്വാരപാലക ശില്‍പങ്ങളില്‍ പൊതിഞ്ഞ സ്വര്‍ണം നഷ്ടപ്പെട്ടു; മോഷണ പരാതിയുമായി ശബരിമല കര്‍മ്മസമിതി

കൊച്ചി: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്‍പങ്ങളില്‍ സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട സംഭവത്തില്‍ വിവാദങ്ങള്‍ പുരോഗമിക്കെ മോഷണ പരാതിയുമായി ശബരിമല കര്‍മ്മസമിതി. ദ്വാരപാലക ശില്‍പങ്ങളില്‍ പൊതിഞ്ഞ സ്വര്‍ണം നഷ്ടപ്പെട്ട സംഭവത്തില്‍ മോഷണം, വിശ്വാസ വഞ്ചന, സംഘടിത കൊള്ള എന്നിവ സംശയിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ് ജെ ആര്‍. കുമാര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സ്വര്‍ണപ്പാളി വിവാദം; ചോദ്യം ചെയ്യലിന് ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം ആസ്ഥാനത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ബോര്‍ഡിന്റെ ഉദ്യോഗസ്ഥര്‍, ചെന്നൈ സ്മാര്‍ട്ട് […]

സ്വര്‍ണപ്പാളി വിവാദം; ചോദ്യം ചെയ്യലിന് ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം ആസ്ഥാനത്ത്

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ചോദ്യം ചെയ്യലിനായി ഉണ്ണികൃഷ്ണന്‍ പോറ്റി വീണ്ടും ദേവസ്വം ആസ്ഥാനത്തെത്തി. ദേവസ്വം വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. പോറ്റിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ ഇന്ന് ചോദ്യം ചെയ്യലുണ്ടാകും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… സാമ്പത്തിക ഇടപാടുകളും വിജിലന്‍സ് പരിശോധിക്കും. തിരുവനന്തപുരം, ബെംഗളൂരു എന്നിവിടങ്ങളിലെ ഭൂമി ഇടപാടുകളും സാമ്പത്തിക സ്രോതസുകളെക്കുറിച്ചും ചോദിച്ചറിയും. മൊഴികളില്‍ പൊരുത്തക്കേട് വ്യക്തമായതോടെയാണ് ഇന്ന് വീണ്ടും പോറ്റിയെ ചോദ്യം ചെയ്യുന്നത്.  

ശബരിമല ദ്വാരപാലകശില്പം ആന്ധ്രയിലും എത്തിച്ചു; ലക്ഷ്യം പണപ്പിരിവ്

ബെംഗളൂരു: പണപ്പിരിവ് ലക്ഷ്യമിട്ടുക്കൊണ്ട് ശബരിമലയിലെ ദ്വാരപാലക ശില്പം ആന്ധ്രപ്രദേശിലും എത്തിച്ചിട്ടുണ്ടെന്ന് വിവരം. പെന്തുര്‍ത്തിയില്‍ നിര്‍മ്മിച്ച അയ്യപ്പക്ഷേത്രത്തിനായി ദ്വാരപാലക ശില്പംം ഉപയോഗിച്ച് പണപ്പിരിവ് നടത്തുകയും ചെയ്തു. 2020ല്‍ പെന്തുര്‍ത്തിയിലെ അയ്യപ്പക്ഷേത്രം നിര്‍മ്മിച്ചത് ശബരിമല ക്ഷേത്രത്തന്റെ മാതൃകയിലാണ്. സ്വര്‍ണപാളി വിവാദം; തിരുവാഭരണം കൊണ്ടുപോയത പൊലീസ് അകമ്പടിയില്‍, ദേവസ്വം ബോര്‍ഡിന് വീഴ്ച സംഭവിച്ചിട്ടില്ല: പി എസ് പ്രശാന്ത് ക്ഷേത്രം നിര്‍മ്മിച്ചത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തിലാണ്. ക്ഷേത്രം അറിയപ്പെടുന്നത് ഉത്തര ആന്ധ്ര ശബരിമല എന്ന പേരിലാണ്. പതിനെട്ടാംപടിയും മാളികപ്പുറവും കന്നിമൂല ഗണപതിയും ഇവിടെ […]

സ്വര്‍ണപാളി വിവാദം; തിരുവാഭരണം കൊണ്ടുപോയത് പൊലീസ് അകമ്പടിയില്‍, ദേവസ്വം ബോര്‍ഡിന് വീഴ്ച സംഭവിച്ചിട്ടില്ല: പി എസ് പ്രശാന്ത്

പത്തനംതിട്ട: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. സ്വര്‍ണ്ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കയ്യിലല്ല കൊടുത്തുവിട്ടതെന്നും ചെന്നൈയില്‍ കൊണ്ടുപോയത് പൊലീസ് അകമ്പടിയിലാണെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയോട് ചെന്നൈയില്‍ വരാനാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി ജെ എസ് ജോര്‍ജ് അന്തരിച്ചു അറ്റകുറ്റപ്പണിക്കായി ഇപ്പോള്‍ കൊണ്ടുപോയതില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. 2019ലെ ഉത്തരവിലാണ് ചെമ്പ് പാളികള്‍ എന്ന് പറഞ്ഞിട്ടുള്ളത്. അതില്‍ താന്‍ എന്താണ് […]