സ്വര്‍ണപ്പാളി വിവാദം; കളക്ടറുകളിലേക്ക് മാര്‍ച്ചുമായി ബിജെപി
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സംസ്ഥാനത്തെ കളക്ടറേറ്റുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി ബിജെപി. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, കൊച്ചി, പാലക്കാട്, മലപ്പുറം കളക്ടറേറ്റുകളിലേക്കാണ് ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച്. കോഴിക്കോട് കളക്ടറേറ്റിലേക്കുള്ള മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ട്രംപിനെ ‘ദ പീസ് പ്രസിഡന്റ്’ എന്ന് വിശേഷിപ്പിച്ച് വൈറ്റ് ഹൗസ് ഇതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി. ഇവരെ പിന്തിരിപ്പിക്കാന്‍ പൊലീസ് ജലപീരങ്കി ഉള്‍പ്പെടെപൊലീസ് ഉപയോഗിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവാതെ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചിരിക്കുകയാണ്. നിലവില്‍ മാര്‍ച്ച് തുടരുകയാണ്. […]