‘കെഎസ്ആര്‍ടിസിയിലെ മെമ്മറി കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ പാര്‍ട്ടി കുടുങ്ങുമായിരുന്നു’ മേയര്‍ക്കെതിരെ ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരെ സിപിഎം ജില്ലാ കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനം.കെഎസ്ആര്‍ടിസി ഡ്രൈവറും മേയറും തമ്മിലുള്ള തര്‍ക്കത്തില്‍ മെമ്മറി കാര്‍ഡ് കിട്ടാതിരുന്നത് നന്നായെന്നും മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതായിരുന്നെന്നും ജില്ലാ കമ്മറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു.മെമ്മറി കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ സച്ചിന്‍ ദേവിന്റെ പ്രകോപനം ജനങ്ങള്‍ കാണുമായിരുന്നെന്നും. രണ്ടുപേരും പക്വത കാണിച്ചില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ കുറ്റപ്പെടുത്തി.മേയറും കുടുംബവും നടുറോട്ടില്‍ കാണിച്ചത് ഗുണ്ടായിസം.ബസ്സില്‍ നിന്ന് മെമ്മറി കാര്‍ഡ് കിട്ടിയിരുന്നുവെങ്കില്‍ പാര്‍ട്ടി കുടുങ്ങുമായിരുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു . Also Read ; കളിയിക്കാവിള കൊലക്കേസ്; […]