കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കുങ്കുമപ്പൂവ് പിടികൂടി

കണ്ണൂര്‍: ദുബായില്‍ നിന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് രേഖകള്‍ ഇല്ലാതെ കടത്താന്‍ ശ്രമിച്ച കുങ്കുമപ്പൂവ് എയര്‍പോര്‍ട്ട് പോലീസ് പിടികൂടി. കാസര്‍ഗോഡ് കളനാട് പരവനടുക്കം സ്വദേശി അഹമ്മദ് സാബിര്‍ (37) നെയാണ് പിടികൂടിയത്. എയര്‍പോര്‍ട്ടിലെ പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ സാബിറിനെ സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസ് പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ ഇയാളുടെ ലഗേജിനുള്ളില്‍ പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ് സൂക്ഷിച്ച കുങ്കുമപ്പൂവ് കണ്ടെത്തുകയായിരുന്നു. Also Read; അമിത് ഷായുടെ മകന്‍ ബിജെപിയിലില്ല: രാഹുല്‍ ഗാന്ധിക്കെതിരെ ഹിമന്ത ബിശ്വ പിടിച്ചെടുത്ത കുങ്കുമപ്പൂവിന് […]