സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം ; മുറിവുകളുടെ എണ്ണത്തില്‍ പൊരുത്തക്കേട്

ഡല്‍ഹി: സെയ്ഫ് അലിഖാനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നടനെ ആശുപത്രിയിലെത്തിച്ച സമയത്തിലും മുറിവുകളുടെ എണ്ണത്തിലും പൊരുത്തക്കേടുകളെന്ന് കണ്ടെത്തല്‍. വീട്ടില്‍ അതിക്രമിച്ച് കയറി മോഷണശ്രമത്തിനിടെ ഇക്കഴിഞ്ഞ പതിനാറാം തിയ്യതി പുലര്‍ച്ചെയാണ് സെയ്ഫിനെതിരെ ആക്രണമുണ്ടായത്. എന്നാല്‍ പുലര്‍ച്ചെ 2.30 ക്ക് നടന്ന ആക്രമണത്തില്‍ നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പുലര്‍ച്ചെ 4.10നെന്നാണ് ആശുപത്രി രേഖകളില്‍ നിന്നും വ്യക്തമാക്കുന്നത്. ബാന്ദ്രയിലെ താരത്തിന്റെ ഫ്‌ലാറ്റില്‍ നിന്ന് ലീലാവതി ആശുപത്രിയിലേക്കുള്ളത് 10 -15 മിനിറ്റ് യാത്ര മാത്രമാണ്. കൂടെ ഉണ്ടായിരുന്നത് സുഹൃത്ത് അഫ്‌സാര്‍ സെയ്ദി എന്നാണ് […]