സല്ലു ഭായിയുടെ തിരിച്ചുവരവ്; ടൈഗര്‍ 3 ക്ക് ആദ്യ ദിനം മികച്ച കളക്ഷന്‍
കരിയറിലെ മികച്ച ഓപ്പണിങ്ങുമായി സല്‍മാന്‍ ഖാന്‍. ദീപാവലി റിലീസായി എത്തിയ ‘ടൈഗര്‍ 3’ സല്‍മാന്റെ കരിയറിലെ മികച്ച ആദ്യദിന കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ്. 42.25 കോടി നേടിയാണ് റിലീസ് ദിവസം സിനിമ തിയേറ്റര്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കിയത്. ഇന്ത്യയില്‍ 5,500 സ്‌ക്രീനിലും വിദേശത്ത് 3400 സ്‌ക്രീനുകളിലുമാണ് ടൈഗര്‍ 3 റിലീസ് ചെയ്തത്. കേരളത്തില്‍ നിന്നും ചിത്രം വാരിയത് 1.1 കോടി രൂപയാണ്. ആഗോള തലത്തില്‍ 94 കോടിയും സിനിമ സ്വന്തമാക്കി. 42.30 നേടിയ ‘ഭാരത്’ ആയിരുന്നു ഇതിന് […]