സൗദിയില്‍ വധശിക്ഷ റദ്ദ് ചെയ്ത് ജയിലില്‍ കഴിയുന്ന റഹീമിന്റെ മോചനകാര്യത്തില്‍ ഇന്നും തീരുമാനമായില്ല

റിയാദ്: സൗദിയില്‍ വധശിക്ഷ റദ്ദ് ചെയ്ത കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനകാര്യത്തില്‍ ഇന്നും തീരുമാനമായില്ല. റഹീമിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിച്ചെങ്കിലും മോചനകാര്യത്തില്‍ തീരുമാനമെടുത്തില്ല. അതേസമയം തിങ്കളാഴ്ച കേസ് പരിഗണിക്കുമെന്ന് റഹീമിന്റെ അഭിഭാഷകനെ കോടതി നേരത്തെ അറിയിച്ചിരുന്നു. രാവിലെ കേസ് പരിഗണിച്ച കോടതി വിശദവിവരങ്ങള്‍ പരിശോധിച്ച ശേഷം വധശിക്ഷ റദ്ദ് ചെയ്ത അതെ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റീസിന്റെ ഓഫീസ് അക്കാര്യം തീരുമാനിക്കുമെന്നും അറിയിക്കുകയായിരുന്നു. Also Read ; മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു […]

34 കോടി മോചനദ്രവ്യം സമാഹരിച്ചെങ്കിലും റഹീമിന് ഇനിയും കടമ്പകള്‍ ബാക്കി; ജയില്‍ മോചിതനാവാന്‍ ചുരുങ്ങിയത് ഒന്നരമാസം

കോഴിക്കോട്: സൗദിയിലെ ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ടുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് റഹീമിന്റെ നിയമസഹായകമ്മിറ്റി.ഇന്നലെയാണ് റഹീമിന്റെ മോചനത്തിനായുള്ള ധനസമാഹാരം പൂര്‍ത്തിയായത്.34 കോടി രൂപയാണ് മുഴുവന്‍ മോചനദ്രവ്യമായി സൗദി പൗരന്റെ കുടുംബം ആവശ്യപ്പെട്ടത്.ദയാധനം സമാഹരിച്ച വിവരം ഇന്ത്യന്‍ എംബസിയേയും അറിയിച്ചിട്ടുണ്ട്. Also Read ; ഇത് അനീതിയും ഞെട്ടിക്കുന്നതുമാണ്;കോടതിയില്‍ സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ലെന്ന് അതിജീവിത ഒരിക്കലും സാധ്യമാവില്ല എന്ന് കരുതിയ 34 കോടി സമാഹരിച്ചെങ്കിലും റഹീമിനെ നാട്ടിലെത്തിക്കാന്‍ കടമ്പകള്‍ ഇനിയും ബാക്കിയാണ്.സൗദി കുടുംബത്തിന്റെ അഭിഭാഷകനുമായി ഇന്ന് തന്നെ കൂടിക്കാഴ്ചക്ക് സമയം […]