December 21, 2024

ബ്ലാസ്‌റ്റേഴ്‌സിന് വമ്പന്‍ തിരിച്ചടി, സൂപ്പര്‍ താരം ഈ സീസണില്‍ പുറത്ത്

കഴിഞ്ഞ ചില സീസണുകളിലെന്നപോലെ കേരള ബ്ലാസ്‌റ്റേഴ്‌സിന് പരിക്ക് വീണ്ടും വില്ലനാവുകയാണ്. ഇത്തവണ ഐഎസ്എല്ലില്‍ തകര്‍പ്പന്‍ തുടക്കം കുറിച്ച ബ്ലാസ്റ്റേഴ്‌സിന് പ്രതിരോധത്തിലെ വന്‍മതിലായ ഐബന്‍ ഡോഹ്ലിങ്ങിനെ ഈ സീസണ്‍ മുഴുവന്‍ നഷ്ടമാകും. കഴിഞ്ഞദിവസം മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ താരത്തിന് ദീര്‍ഘകാലത്തെ വിശ്രമം ആവശ്യമായിവരുമെന്നാണ് റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാമിലൂടെ ഐബന്‍ തന്നെയാണ് സീസണില്‍ കളിക്കില്ലെന്ന് അറിയിച്ചത്. കളിയുടെ ആദ്യ പകുതിയില്‍ തന്നെ ഐബന് പരിക്കേറ്റിരുന്നു. ഇത് ടീമിന്റെ തോല്‍വിക്കിടയാക്കുകയും ചെയ്തു. പുതിയ സീസണിന്റെ ഗംഭീരമായ തുടക്കത്തിനുശേഷം, എതിരാളികളായ മുംബൈ സിറ്റി […]