ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസ്: അധ്യാപകനെ സസ്പെന്‍ഡ് ചെയ്ത് സ്കൂള്‍ മാനേജ്മെന്റ്
കോഴിക്കോട് : ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ അധ്യാപകനെ സ്കൂളില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. ബിജോ മാത്യുവിനെയാണ് 15 ദിവസത്തേക്ക് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതെന്ന് കോര്‍പ്പറേറ്റ് മാനേജര്‍ അറിയിച്ചു. അധ്യാപകനെതിരെ പെരുവണ്ണാമുഴി പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയ വിദ്യാര്‍ഥിനി, ഡോക്ടറോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. ഡോക്ടര്‍ പൊലീസിനെയും ചൈല്‍ഡ് ഹെല്പ് ലൈനെയും വിവരമറിയിക്കുകയായിരുന്നു. Also Read ; നഗ്നതാപ്രദര്‍ശനം,ബ്ലാക്ക്മെയില്‍: അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ എടുക്കരുത്; മുന്നറിയിപ്പുമായി പോലീസ് ഈ […]