December 18, 2024

ശൈലജയ്ക്കും ഷാഫിക്കുമെതിരെ അപരന്‍മാരുടെ കൂട്ടം ; വടകരയില്‍ തീപാറും

കോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മുന്‍മന്ത്രി കെ കെ ശൈലജയ്ക്ക് എതിരെ മൂന്ന് ശൈലജമാര്‍ രംഗത്ത്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായപ്പോഴാണ്, വടകരയില്‍ മുന്‍മന്ത്രി ശൈലജയ്ക്ക് പുറമെ, ശൈലജ കെ കെ, ശൈലജ കെ, ശൈലജ പി എന്നിവര്‍ മത്സര രംഗത്തെത്തിയത്. Also Read ; തൃശൂര്‍ ഉത്സവത്തിനിടെ കത്തിക്കുത്ത്; മരണം രണ്ടായി കൂടാതെ വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണനുമാണ് ഉള്ളത്. യുഡിഎഫിന്റെ ഷാഫി പറമ്പിലിന് അപരന്മാരായി രണ്ട് […]

ടി.പി ചന്ദ്രശേഖരന്റെ സ്മൃതിമണ്ഡപത്തില്‍ നിന്നും ഷാഫിയുടെ പര്യടനത്തിന് തുടക്കം

വടകര: ഒഞ്ചിയത്തിന്റെ വീരപുത്രന്‍ ടി.പി ചന്ദ്രശേഖരന്റെ സ്മൃതി മണ്ഡപത്തില്‍ അഭിവാദ്യമര്‍പ്പിച്ച് വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ പര്യടനത്തിന് തുടക്കം. രാവിലെ ഒന്‍പതരയോടെ ടി.പിയുടെ ഒഞ്ചിയം നെല്ലാച്ചേരിയിലെ വീട്ടിലെത്തിയ ഷാഫിയെ കെ.കെ രമ എം.എല്‍.എ, ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ എതിരേറ്റു. തുടര്‍ന്ന് ടി.പിയുടെ പ്രതിമയില്‍ സ്ഥാനാര്‍ഥി പുഷ്ചാര്‍ച്ചന നടത്തി. തെറ്റുകള്‍ക്കെതിരേ വിരല്‍ ചൂണ്ടിയതിന്റെ പേരില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട ചന്ദ്രശേഖരന്റെ മണ്ണ് അക്രമരാഷ്ട്രീയത്തിനെതിരേ വിധിയെഴുതുമെന്ന് […]