ഷവര്‍മ ഉണ്ടാക്കിയ തീയതിയും സമയവും രേഖപ്പെടുത്തണം; നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഷവര്‍മ അടക്കമുള്ള ആഹാരസാധനങ്ങള്‍ തയ്യാറാക്കിയതിന്റെ തീയതിയും സമയവും കൃത്യമായി പാക്കറ്റുകളില്‍ രേഖപ്പെടുത്തണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. കാസര്‍ഗോഡ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ദേവനന്ദ മരിച്ച സംഭവത്തെത്തുടര്‍ന്ന് മാതാവ് നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് ദേവന്‍ രാമന്‍ചന്ദ്രന്‍ മുന്‍ ഉത്തരവിലെ നിര്‍ദേശം കര്‍ശനമായി നടപ്പാക്കണം എന്ന് നിര്‍ദേശിച്ചത്. 2022 മേയ് ഒന്നിനാണ് ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ദേവനന്ദ മരിച്ചത്. Also Read; ശബരിമല: കെ എസ് ആര്‍ ടി സിയെ പ്രതിദിനം ആശ്രയിക്കുന്നത് 90,000 യാത്രക്കാര്‍, […]

കാക്കനാട് ഭക്ഷ്യവിഷബാധ; ഷവര്‍മ കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു

കാക്കനാട്: ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസമായി വെന്റിലേറ്ററില്‍ തുടരുകയായിരുന്ന കോട്ടയം സ്വദേശി രാഹുല്‍ ആര്‍ നായരാണ് മരിച്ചത്. കാക്കനാട്ട് ഹോട്ടലില്‍ നിന്നും കഴിച്ച ഷവര്‍മയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് നിഗമനം. കഴിഞ്ഞ ബുധനാഴ്ച ഷവര്‍മ കഴിച്ചതുമുതല്‍ ഇയാള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. […]