November 21, 2024

വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പ്രിയങ്ക ഗാന്ധി

വയനാട്: വയനാട് ഉപതെരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനറങ്ങുന്ന പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മൂന്ന് സെറ്റ് പത്രകയാണ് പ്രിയങ്ക സമര്‍പ്പിച്ചത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മകനും പ്രിയങ്ക ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രിയങ്ക ഗാന്ധിക്കൊപ്പം കളക്ടേറ്റില്‍ എത്തിയിരുന്നു. Also Read; നവീന്‍ ബാബുവിന്റെ മരണം അതീവ ദുഃഖകരം, ശക്തമായ നടപടിയുണ്ടാകും: മുഖ്യമന്ത്രി ആവേശക്കടലായി മാറിയ റോഡ് ഷോയ്ക്ക് ശേഷമാണ് സോണിയ ഗാന്ധി […]

ലോക്‌സഭ കഴിഞ്ഞു; ഇനി വരാനിരിക്കുന്നത് രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ആരവം ഒഴിഞ്ഞെങ്കിലും സംസ്ഥാനത്ത് ആറുമാസത്തിനിടെ വരാനിരിക്കുന്നത് രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍. മന്ത്രി കെ രാധാകൃഷ്ണന്‍ ആലത്തൂരില്‍ വിജയിച്ചതോടെ ചേലക്കര നിയമസഭാ മണ്ഡലത്തിലും എംഎല്‍എ ഷാഫി പറമ്പില്‍ വടകരയില്‍ വിജയിച്ചതോടെ പാലക്കാട് നിയമസഭാ മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. രാഹുല്‍ഗാന്ധി റായ്ബറേലിയില്‍ കൂടി വിജയിച്ചതിനാല്‍ മണ്ഡലം നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ വയനാട് ലോക്‌സഭയിലേക്കും ഉപതെരഞ്ഞെടുപ്പുണ്ടാകും. കൂടാതെ മന്ത്രി കെ രാധാകൃഷ്ണന്‍ എംപിയാകുന്ന സാഹചര്യത്തില്‍ രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടനയും ഉടനുണ്ടാകും. Also Read; രാജ്യം ആര് ഭരിക്കും ? […]

rahul gandhi

റായ്ബറേലിയില്‍ രാഹുല്‍ മത്സരിക്കും : അമേഠിയില്‍ ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനും

ഡല്‍ഹി: ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കും. അമേഠിയില്‍ ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായ നേതാവ് കിശോരി ലാല്‍ ശര്‍മയാണ് മത്സരിക്കുക.ഇരുമണ്ഡലങ്ങളിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. മെയ് 20നാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ്. Also Read ; ടെസ്റ്റ് ബഹിഷ്‌കരിച്ച് ഡ്രൈവിങ് സ്‌കൂളുകള്‍; പ്രതിഷേധക്കാരെ മാഫിയയാക്കി മന്ത്രി അമേഠിയിലെ ഗൗരിഗഞ്ചിലെ കോണ്‍ഗ്രസ് ഓഫീസില്‍ രാഹുല്‍ ഗാന്ധിയുടെയും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെയടക്കമുള്ളവരുടെ ചിത്രം അടങ്ങിയ […]

അയോധ്യ പ്രതിഷ്ഠാ ചടങ്ങ്; പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ വിയോജിപ്പ്

ന്യൂഡല്‍ഹി: അയോധ്യ പ്രതിഷ്ഠാ ചടങ്ങളില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ വിയോജിപ്പ് ശക്തമാകുന്നു. കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കും അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കും പുറമെ ക്ഷണം ലഭിച്ച അധിര്‍രജ്ഞന്‍ ചൗധരിക്ക് വിയോജിപ്പുണ്ടെന്നാണ് വിവരം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും ക്ഷണമുണ്ട്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് സോണിയാ ഗാന്ധി ചടങ്ങില്‍ പങ്കെടുക്കുമെന്നും ഇല്ലെങ്കില്‍ പ്രതിനിധിയെ അയക്കുമെന്നായിരുന്നു പ്രതികരണം. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് […]