ലോക്കോ പൈലറ്റുമാര്‍ ജോലിക്ക് കയറുന്നതിന് മുമ്പ് ഹോമിയോ മരുന്ന് കഴിക്കരുതെന്ന വിചിത്ര ഉത്തരവ് പിന്‍വലിച്ച് റെയില്‍വേ
തിരുവനന്തപുരം: ലോക്കോ പൈലറ്റുമാര്‍ ജോലിക്ക് കയറുന്നതിന് മുമ്പ് ഹോമിയോ മരുന്ന് കഴിക്കരുതെന്നും കരിക്ക് കുടിക്കരുതെന്നുമുള്ള വിചിത്ര ഉത്തരവ് പിന്‍വലിച്ച് ദക്ഷിണ റെയില്‍വേ. ഈ മാസം 18ന് ഇറങ്ങിയ ഉത്തരവ് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്തുത നിര്‍ദേശം പിന്‍വലിച്ചുകൊണ്ട് വീണ്ടും ഉത്തരവിറക്കിയത്. ഹോമിയോ മരുന്ന് വിലക്കിയതിനെതിരെ ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷനും രംഗത്തെത്തിയിരുന്നു. Also Read; വിദ്വേഷ പരാമര്‍ശം; പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം ലോക്കോ സ്റ്റാഫ് ഡ്യൂട്ടിക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ […]