October 26, 2025

സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന മലയാളി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി റിയാദ് ക്രിമിനല്‍ കോടതി

റിയാദ്: സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി. ഇന്ന് രാവിലെ റിയാദ് ക്രിമിനല്‍ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ദയാധനം സ്വീകരിച്ച്‌ മാപ്പുനല്‍കാമെന്ന് സൗദിയുവാവിന്റെ കുടുംബം കോടതിയില്‍ അറിയിച്ചതോടെ റഹീമിന്റെ മോചനം ഉടന്‍ സാധ്യമാകും. ദയാധനമായി കൊല്ലപ്പെട്ട അനസ് അല്‍ ശഹ്‌റിയുടെ കുടുംബം ആവശ്യപ്പെട്ട പതിനഞ്ചു മില്യണ്‍ റിയാല്‍ നേരത്തെ തന്നെ റിയാദ് ക്രിമിനല്‍ കോടതിക്ക് ചെക്ക് വഴി കൈമാറിയിരുന്നു. Also Read; പത്താംക്ലാസ് പരീക്ഷ നിര്‍ത്തണം ; നീറ്റില്‍ […]

അശ്ലീല ആംഗ്യം കാണിച്ചതിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സസ്പെന്‍ഷന്‍

റിയാദ്: സൗദി ഫുട്ബോള്‍ പ്രോ ലീഗിനിടെ അശ്ലീല ആംഗ്യം കാണിച്ചതിന് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സസ്പെന്‍ഷന്‍. അല്‍ നസ്ര്‍ ക്ലബിന്റെ താരമായ റൊണാള്‍ഡോയ്ക്ക് സൗദി പ്രോ ലീഗില്‍ ഒരു കളിയിലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ 30,000 സൗദി റിയാല്‍ പിഴയും ചുമത്തിയിട്ടുണ്ട്. ക്രിസ്റ്റ്യാനോയ്ക്ക് നടപടിയിന്മേല്‍ അപ്പീല്‍ നല്‍കാന്‍ അവസരമില്ലെന്നും സൗദി പ്രോ ലീഗ് അച്ചടക്ക സമിതി വ്യക്തമാക്കി. Also Read ; ബിജെപിയെ പരിഹസിച്ച് ശശി തരൂര്‍ എംപി കളിക്കിടെ ‘മെസി മെസി’ എന്ന് ആര്‍ത്തുവിളിച്ച […]

പ്രവാസികള്‍ക്ക് ആശ്വാസം, വിമാനം വൈകിയാലും ലഗേജ് കേടായാലും നഷ്ടപരിഹാരം ഉറപ്പ്

റിയാദ്: വിമാന യാത്രക്കാരുടെ അവകാശങ്ങള്‍ക്ക് പുതിയ നിയമാവലി പുറത്തുവിട്ട് സൗദി അറേബ്യ. യാത്രയ്ക്കിടെ വിമാനം വൈകിയാലും യാത്രയ്ക്ക് തടസം നേരിട്ടാലും നഷ്ടപരിഹാരം നല്‍കേണ്ടതാണ്. സര്‍വീസ് റദ്ദാക്കുന്ന പക്ഷം യാത്രക്കാരെ മുന്‍കൂട്ടി വിവരം അറിയിക്കുന്ന കാലയളവിന് അനുസരിച്ച് യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം വരെ നഷ്ടപരിഹാരമായി ലഭിക്കും.സൗദി വിമാന കമ്പനികള്‍ക്കും സൗദിയിലെ വിമാനത്താവളങ്ങളിലേയ്ക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വിദേശ വിമാന കമ്പനികള്‍ക്കും നിയമാവലി ബാധകമാണ്. പഴയ നിയമാവലിയില്‍ ഇത്തരം സാഹചര്യങ്ങളില്‍ ടിക്കറ്റിന് തുല്യമായ തുകയാണ് നഷ്ടപരിഹാരമായി നല്‍കിയിരുന്നത്. […]

പലസ്തീനികള്‍ക്കായി ആംബുലന്‍സുകള്‍ അയച്ച് സൗദി അറേബ്യ

റിയാദ്: ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്ന പലസ്തീനികളെ ആശുപത്രിയിലേക്ക് എത്തിക്കാനായി ഈജിപ്തിലേക്ക് ആംബുലന്‍സുകള്‍ അയച്ച് സൗദി അറേബ്യ. മൂന്ന് ആംബുലന്‍സുകളാണ് സൗദി ഈജിപ്തിലേക്ക് അയച്ചത്. സൗദി രാജാവ് സല്‍മാന്റേയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റേയും നേതൃത്വത്തില്‍ നേരത്തെയും മാനുഷിക സഹായ വിതരണവും അടിയന്തര വാഹനങ്ങളും പലസ്തീനിലേക്ക് എത്തിച്ചിരുന്നു. ഈജിപ്തിലെ എല്‍-അരിഷ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി എത്തേണ്ട 20 എമര്‍ജന്‍സി വാഹനങ്ങളുടെ ഒരു ഭാഗമാണ് ആംബുലന്‍സുകള്‍. ഒമ്പത് ദുരിതാശ്വാസ വിമാനങ്ങളാണ് ഇതുവരെയായി രാജ്യം പലസ്തീനിലേക്ക് അയച്ചതെന്നും സൗദി പ്രസ്സ് ഏജന്‍സ് […]

2034ലെ ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് സൗദിയില്‍

2034ലെ ഫിഫ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (ഫിഫ) പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ അറിയിച്ചു. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഫിഫ ലോകകപ്പിന്റെ 2026ലെ പതിപ്പിന് കാനഡ, മെക്‌സിക്കോ, യുഎസ് തുടങ്ങിയ വടക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ സംയുക്ത ആതിഥേയത്വം വഹിക്കും. 2030ല്‍ മൂന്ന് ഭൂഖണ്ഡങ്ങളിലായാണ് ലോകകപ്പ് നടക്കുക. ആഫ്രിക്കയില്‍ നിന്ന് മൊറോക്കോയും യൂറോപ്പില്‍ നിന്ന് പോര്‍ച്ചുഗല്‍, സ്‌പെയിന്‍ രാജ്യങ്ങളും ലോകകപ്പിന് ആതിഥേയത്വം വഹിക്കും. Also Read; കേരളീയത്തിന് തിരിതെളിഞ്ഞു: ഇനി […]