പാമ്പുകളേക്കാള്‍ അപകടകാരിയായ ചിലന്തി
പാമ്പുകളേക്കാള്‍ അപകടകാരിയായ ചിലന്തിയാണ് ബ്ലാക്ക് വിഡോ സ്‌പൈഡര്‍ എന്ന കാരകുര്‍ട്ട്. കസാക്കിസ്ഥാന്‍ നഗരമായ അത്റോയിലെ ജനങ്ങളെല്ലാം ഇവയെ പേടിച്ചാണ് ജീവിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ മൃഗങ്ങളെയും മനുഷ്യരെയും ഒരുപോലെ ഉപദ്രവിക്കുന്ന ഈ ചിലന്തികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണുണ്ടായത്. രണ്ട് കുട്ടികളുള്‍പ്പെടെ ആറുപേര്‍ ഈ ചിലന്തികളുടെ കടിയേറ്റ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ടെന്നും 485 ഒട്ടകങ്ങള്‍ക്ക കടിയേറ്റതായും റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ അവിടുത്തെ കര്‍ഷകര്‍ക്ക് ഇതുവരെ 65.2 ദശലക്ഷം രൂപയാണ് നഷ്ടമായിട്ടുള്ളത്. Also Read; കാരക്കുണ്ട് വെള്ളച്ചാട്ടത്തില്‍ കുളിച്ച മൂന്നര വയസ്സുകാരന് […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































