February 2, 2026

128 വര്‍ഷങ്ങള്‍ക്ക് ശേഷം, 2028 ലെ ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് തിരിച്ചുവരുന്നു

2028-ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് മത്സരയിനമായി തിരിച്ചെത്തുന്നു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും 2028ലെ ഗെയിംസ് സംഘാടക സമിതിയും തമ്മിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ഒക്ടോബര്‍ 15, 16 തീയതികളില്‍ മുംബൈയില്‍ നടക്കുന്ന 141-ാമത് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി സമ്മേളനത്തില്‍ ഔപചാരികമായ പ്രഖ്യാപനമുണ്ടായേക്കും. Also Read; 34 തവണ മാറ്റിവെച്ച ലാവ്‌ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍ ട്വന്റി 20 ഫോര്‍മാറ്റിലാണ് ഒളിമ്പിക്സില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുക. മത്സരങ്ങളില്‍ പുരുഷ-വനിതാ ടീമുകള്‍ക്ക് പങ്കെടുക്കാം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും (ഐസിസി) ഇക്കാര്യം […]

ഡിജിറ്റല്‍ മേഖലകളില്‍ ഇന്ത്യ-ടാര്‍സാനിയ കൈകോര്‍ക്കും, ആറ് കരാറുകളില്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: ടാന്‍സാനിയയുമായി പ്രാദേശിക കറന്‍സികളില്‍ വ്യാപാരം വര്‍ധിപ്പിക്കാനും പ്രതിരോധ സഹകരണം വിപുലീകരിക്കാനും തീരുമാനിച്ച് ഇന്ത്യ. ബഹിരാകാശ സാങ്കേതികവിദ്യകളിലും ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങളിലും ഇരു രാജ്യങ്ങളും സഹകരണം വാഗ്ദാനം ചെയ്തു. നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ടാന്‍സാനിയന്‍ പ്രസിഡന്റ് സാമിയ സുലുഹു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഡിജിറ്റല്‍ പരിവര്‍ത്തനം, സംസ്‌കാരം, കായികം, സമുദ്ര വ്യവസായം, വൈറ്റ് ഷിപ്പിംഗ് വിവരങ്ങള്‍ പങ്കിടല്‍ തുടങ്ങിയ മേഖലകളിലെ സഹകരണത്തിനുള്ള ആറ് കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. സമുദ്ര സുരക്ഷ, […]

ലോകകപ്പ് ക്രിക്കറ്റിന് നാളെ തുടക്കം, ചരിത്രം കുറിച്ച് ഇന്ത്യ!

ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യയില്‍ തുടക്കമാവുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ അഞ്ചിന് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഏറ്റുമുട്ടുന്നതോടെ 2023ലെ ലോകകപ്പിന് തുടക്കമാകും. ചരിത്രത്തിലാദ്യമായി ഇന്ത്യ ഒറ്റക്ക് ആതിഥേയത്വമരുളുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് എന്ന പ്രത്യേകതയും നിലനില്‍ക്കുന്നു. ഓരോ വര്‍ഷവുമെന്നോണം മാറ്റത്തിന് വിധേയമാകുന്ന, കൂടുതല്‍ രാജ്യങ്ങളിലേക്കും ആരാധകരിലേക്കുമെത്തുന്ന ക്രിക്കറ്റിന്റെ പുതിയ ലോക ചാമ്പ്യന്മാര്‍ ആരായിരിക്കുമെന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ആതിഥേയരായ ഇന്ത്യയെ […]

ബ്ലാസ്‌റ്റേഴ്‌സിനെ പൂട്ടാനെത്തിയ ജംഷഡ്പൂരിന് എട്ടിന്റെ പണി, പൊളിച്ചടുക്കി ഫ്രാങ്ക് ഡ്യുവന്‍

ഐഎസ്എല്‍ പത്താം സീസണിലെ രണ്ടാം മത്സരത്തില്‍ ആര്‍ത്തിരമ്പുന്ന ആരാധകര്‍ക്കു മുന്നില്‍ കേരള ബ്ലാസേറ്റേഴ്‌സിനെ പൂട്ടാമെന്ന മോഹവുമായെത്തിയ ജെംഷഡ്പൂര്‍ എഫ്‌സിക്ക് കിട്ടിയത് എട്ടിന്റെ പണി. ബ്ലാസ്റ്റേഴ്‌സിനെതിരെ പ്രതിരോധത്തിലൂന്നിക്കളിച്ച് സമനില പോയന്റുമായി മടങ്ങാമെന്ന് പ്രതീക്ഷിച്ച ജെംഷഡ്പൂര്‍ ഒരു ഗോളിന് നൈസായി തോറ്റു. യൂറോപ്യന്‍ ഫുട്‌ബോളില്‍ പരീക്ഷിച്ച് വിജയിച്ച പ്രതിരോധവും പ്രത്യാക്രമണവുമെന്ന രീതിയില്‍ ഫോര്‍മേഷനൊരുക്കിയാണ് ജംഷഡ്പുര്‍ എഫ്‌സി മുഖ്യ പരിശീലകന്‍ സ്‌കോട്ട് ജോസഫ് തന്റെ കുട്ടികളെ കൊച്ചിയിലിറക്കിയത്. ആദ്യ മത്സരത്തില്‍ ബെംഗളുരു എഫ്‌സിക്കെതിരായ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം കണ്ട സ്‌കോട്ട് ജോസഫിന് രണ്ടാംപകുതിയില്‍ […]