സംസ്ഥാന സ്‌കൂള്‍ കായികമേള അലങ്കോലമാക്കാന്‍ നീക്കം; അന്വേഷണം നടത്താന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താനുള്ള ശ്രമം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചു. രണ്ടാഴ്ചക്കകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി എം ഐ മീനാംബിക, ജോയിന്റ് സെക്രട്ടറി ബിജു കുമാര്‍ ബി ടി, എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ് […]

സംസ്ഥാന സ്കൂൾ കായികമേള ; ആദ്യ സ്വർണം കണ്ണൂരിന്

തൃശ്ശൂര്‍: 65-ാമത് സംസ്ഥാന സ്കൂൾ കായികമേളക്ക് തുടക്കമായി. കുന്നംകുളം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മത്സരങ്ങൾ പുരോ​ഗമിക്കുകയാണ്. ജൂനിയർ ഗേൾസ് മൂവായിരം മീറ്റർ ഓട്ടമത്സരം ആയിരുന്നു ആദ്യ ഇനം. മത്സരത്തിൽ കണ്ണൂർ ജിവിഎച്ച്എസ്എസ് വിദ്യാർഥിനി ഗോപിക ഗോപി സ്വർണം സ്വന്തമാക്കി. 11.01.81 സമയത്താണ് ഗോപിക ഓടിയെത്തിയത്. കോഴിക്കോട് ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥിനി അശ്വിനി ആർ നായർ വെള്ളി നേടി. എറണാകുളം മാർ ബേസിൽ സ്കൂളിന്റെ അലോണ തോമസ് വെങ്കലവും സ്വന്തമാക്കി. Join with […]