October 16, 2025

‘തെരുവ് നായ്ക്കളോട് അനുകമ്പ വേണം’; തെരുവു നായ്ക്കളെ പിടികൂടാനുളള സുപ്രീം കോടതി നിര്‍ദേശത്തിനെതിരെ രാഹുല്‍ ഗാന്ധി

ഡല്‍ഹി: തെരുവു നായ്ക്കളെ പിടികൂടാനുളള സുപ്രീം കോടതി നിര്‍ദ്ദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അനുകമ്പയില്ലാത്ത നടപടിയെന്നാണ് രാഹുല്‍ ഗാന്ധി സമൂഹ മാധ്യമത്തില്‍ കുറിച്ചത്. മിണ്ടാപ്രാണികളെ ഒഴിവാക്കേണ്ട പ്രശ്‌നമായല്ല ഇത് കാണേണ്ടത്. മനുഷ്യത്വ നയത്തില്‍ നിന്ന് പിന്നോട്ടു നടക്കലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. Also Read; പാംപ്ലാനിക്കെതിരായ വിമര്‍ശനം; ഗോവിന്ദന്‍മാഷ് ഗോവിന്ദച്ചാമിയെ പോലെ സംസാരിക്കുന്നു അതേസമയം, തെരുവുനായ ശല്യം സംബന്ധിച്ച സുപ്രീം കോടതി വിധി കേരളത്തിലും നടപ്പാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള തെരുവുനായ്ക്കളെ […]

തെരുവുനായകള്‍ക്ക് കോഴിയിറച്ചിയും ചോറും; പുതിയ പദ്ധതിയുമായി ബെംഗളുരു കോര്‍പ്പറേഷന്‍

ബെംഗളൂരു: തെരുവുനായകളുടെ അക്രമാസക്തി കുറയ്ക്കാന്‍ പുതിയ പദ്ധതി തയ്യാറാക്കി ബെംഗളൂരു കോര്‍പ്പറേഷന്‍. എല്ലാ ദിവസവും ഒരു നേരം വെച്ച് കോഴിയിറച്ചിയും ചോറും നല്‍കുന്നതാണ് പദ്ധതി. നഗരത്തിലെ ഏകദേശം 5000ത്തോളം വരുന്ന തെരുവുനായ്ക്കള്‍ക്കാണ് ഈ ‘ആനുകൂല്യം’ ലഭിക്കുക. Also Read; ഡല്‍ഹിയില്‍ നാലുനില കെട്ടിടം തര്‍ന്നുവീണു; നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട് 150 ഗ്രാം കോഴിയിറച്ചി, 100 ഗ്രാം ചോറ്, 100 ഗ്രാം പച്ചക്കറി, 10 ഗ്രാം ഓയില്‍ എന്നിവയാണ് തെരുവുനായ്ക്കള്‍ക്ക് നല്‍കുക. 22.49 രൂപയാണ് ഒരു നായയുടെ ഭക്ഷണചിലവായി കോര്‍പ്പറേഷന്‍ […]

മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസ്സുകാരിക്ക് പേ വിഷബാധ; കുട്ടി ഗുരുതരാവസ്ഥയില്‍

മലപ്പുറം: മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസ്സുകാരിക്ക് പേ വിഷബാധ. മലപ്പുറം പെരുവള്ളൂര്‍ സ്വദേശിയായ കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മാര്‍ച്ച് 29നാണ് കുട്ടിയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തലയ്ക്കും കാലിനുമായിരുന്നു നായ കടിച്ചത്. ഉടന്‍ തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് ഐഡിആര്‍ബി വാക്‌സിന്‍ എടുത്തെങ്കിലും പിന്നീട് പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. Also Read; പഹല്‍ഗാം ഭീകരരെ സുരക്ഷാ സേന കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് കഴുത്തിന് മുകളിലേക്കേറ്റ പരിക്ക് ഗുരുതരവും ആഴത്തിലുള്ളതുമായതിനാല്‍ വാക്‌സിന്‍ […]

യുവാവിനെ മര്‍ദിച്ച് ജീവനോടെ കുഴിച്ചിട്ടു ; രക്ഷകരായി തെരുവുനായ്ക്കള്‍

ആഗ്ര : വസ്തുവിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ജീവനോടെ കുഴിച്ചിട്ട യുവാവിന് രക്ഷകരായത് തെരുവുനായ്ക്കള്‍. ആഗ്ര സ്വദേശി രൂപ് കിഷോറിനെയാണ് നാലംഗ സംഘം ആക്രമിച്ചത്. സംഭവത്തില്‍ അങ്കിത്,ഗൗരവ്,ആകാശ്,കരണ്‍ എന്നീ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വസ്തുതര്‍ക്കത്തെ ചൊല്ലിയാണ് യുവാക്കള്‍ മര്‍ദിച്ചത്. മര്‍ദനത്തിന് പിന്നാലെ യുവാവ് മരിച്ചുപോയെന്ന് കരുതിയാണ് തന്നെ കുഴിച്ചിട്ടതെന്നും രൂപ് പറഞ്ഞു. Also Read ; വയനാട്ടിലെ 13 വില്ലേജടക്കം കേരളത്തിലെ 9998.7 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖല: വിജ്ഞാപനമിറക്കി കേന്ദ്രസര്‍ക്കാര്‍ ആ സമയം അവിടെ എത്തിയ […]