സ്‌ട്രോക്ക് ഭീകരനാണ്! 2050-ഓടെ 10 ദശലക്ഷം മരണങ്ങള്‍ക്ക് കാരണമായേക്കാമെന്ന് പഠനം
സ്ട്രോക്ക് എന്ന അവസ്ഥയെ കുറിച്ച് അറിയാത്തവര്‍ ചുരുക്കമായിരിക്കും. ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയവരും സ്ട്രോക്കിനെ അതിജീവിച്ചവരുമൊക്കെ നമുക്കിടയിലുണ്ട്. 2050-ഓടെ സ്‌ട്രോക്ക് മരണങ്ങള്‍ 86 ശതമാനത്തില്‍ നിന്ന് 91 ശതമാനമായി ഉയരുമെന്നാണ് വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്റെയും ലാന്‍സെറ്റ് ന്യൂറോളജി കമ്മീഷന്റെയും പഠനങ്ങള്‍ പറയുന്നത്. സ്‌ട്രോക്ക് മരണങ്ങള്‍ 2020-ല്‍ 6.6 ദശലക്ഷത്തില്‍ നിന്ന് 2050-ഓടെ 9.7 ദശലക്ഷമായി ഉയരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. തലച്ചോറിന്റെ ഒരു ഭാഗത്തേക്കുള്ള രക്ത വിതരണം തടസ്സപ്പെടുകയോ കുറയുകയോ ചെയ്യുമ്പോള്‍ മസ്തിഷ്‌ക കോശങ്ങള്‍ക്ക് രക്തവും ഓക്‌സിജനും ലഭിക്കാതെ വരുമ്പോഴാണ് […]