December 4, 2024

ഡല്‍ഹിയില്‍ കനത്ത് ചൂട്; 48 മണിക്കൂറിനിടെ 50 പേരെ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചൂട് കനക്കുന്നു. ഡല്‍ഹിയുടെ പലഭാഗങ്ങളില്‍ നിന്നായി 48 മണിക്കൂറിനിടെ കണ്ടെത്തിയത് 50 പേരുടെ മൃതദേഹങ്ങളാണ്. സാധാരണ തൊഴിലാളികളാണ് മരിച്ചവരിലേറെയുമെന്ന് പോലീസ് പറഞ്ഞു. അതേസമയം ഉഷ്ണതരംഗത്തിലാണോ ഇത്രയും പേര്‍ മരിച്ചതെന്ന് പോലീസോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യാഗേറ്റിന് സമീപത്തെ കുട്ടികളുടെ പാര്‍ക്കിലാണ് ബുധനാഴ്ച്ച 55 കാരന്റെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം അറിയാന്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. ജൂണ്‍ 11 മുതല്‍ 19 വരെ പാര്‍പ്പിടമില്ലാത്ത 192 വയോധികര്‍ ഉഷ്ണ തരംഗത്തില്‍ കൊല്ലപ്പെട്ടെന്ന് എന്‍ജിഒ സംഘടനയായ […]