January 14, 2026

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: അതാത് സംസ്ഥാനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെ കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് സ്വമേധയാ നടപടികള്‍ ആരംഭിക്കാന്‍ ഹൈക്കോടതികളോട് സുപ്രീം കോടതി വീണ്ടും നിര്‍ദ്ദേശിച്ചു. കേസുകള്‍ തീര്‍പ്പാക്കുന്നത് നിരീക്ഷിക്കാന്‍ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരോട് പറഞ്ഞിട്ടുണ്ട്. പൊതുപ്രവര്‍ത്തകരും ജുഡീഷ്യറിയിലെ അംഗങ്ങളുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകള്‍ ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കുന്നതിനും കുറ്റക്കാരായ വ്യക്തികളെ നിയമനിര്‍മ്മാണ, എക്‌സിക്യൂട്ടീവ്, എന്നീ തസ്തികകളില്‍ നിന്ന് വിലക്കുന്നതിനും പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതിനുള്ള പൊതുതാല്‍പര്യ ഹര്‍ജി (പിഐഎല്‍) പരിഗണിക്കുകയായിരുന്നു കോടതി. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ 5,175 […]

ഗവര്‍ണര്‍ക്കെതിരെ വീണ്ടും ഹര്‍ജിയുമായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും ഹര്‍ജിയുമായി കേരള സര്‍ക്കാര്‍. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിലാണ് ഗവര്‍ണര്‍ക്കെതിരെ പ്രത്യേക അനുമതി ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഗവര്‍ണറെ കക്ഷിചേര്‍ക്കണമെന്ന ആവശ്യവുമായി ഒരാഴ്ചയ്ക്കിടെ ഫയല്‍ ചെയ്യുന്ന രണ്ടാമത്തെ ഹര്‍ജിയാണിത്. സംസ്ഥാന ചീഫ് സെക്രട്ടറിയും, സംസ്ഥാന നിയമ സെക്രട്ടറിയുമാണ് പ്രത്യേക അനുമതി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിലൂടെ ജനങ്ങളോടും നിയമസഭ അംഗങ്ങളോടും ഗവര്‍ണര്‍ കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പറയുന്നു. Also […]

വായു മലിനീകരണം ഒരു രാഷ്ട്രീയ പോരാട്ടമാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണം ഒരു രാഷ്ട്രീയ പോരാട്ടമാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് എല്ലാ ശൈത്യകാലത്തും ഡല്‍ഹിയിലെ വായു മലിനീകരണം വന്‍തോതില്‍ ഉയരുന്നതിന് പിന്നിലെ പ്രധാന ഘടകമെന്ന് കോടതി പറഞ്ഞു. കുറ്റിക്കാടുകള്‍ കത്തിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ‘ഇത് നിര്‍ത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ഇത് എങ്ങനെ ചെയ്യുന്നുവെന്ന് ഞങ്ങള്‍ക്കറിയില്ല, ഇത് നിങ്ങളുടെ ജോലിയാണ്. എന്തെങ്കിലും ഉടന്‍ ചെയ്യണം,’ […]

ഗവര്‍ണ്ണര്‍ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം. നിയമസഭ പാസ്സാക്കിയ എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ലെന്നും, തീരുമാനം വൈകിപ്പിക്കുകയാണെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ ശശിയാണ് ബുധനാഴ്ച രാത്രി റിട്ട് ഹര്‍ജി ഫയല്‍ചെയ്തത്. Also Read;കേരളവര്‍മ്മയില്‍ നടന്നത് […]

അന്തരീക്ഷ മലിനീകരണം കാരണം അഞ്ച് സംസ്ഥാനങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തില്‍ അഞ്ച് സംസ്ഥാനങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളോട് വര്‍ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം തടയാന്‍ സ്വീകരിച്ച നടപടികളുടെ വിശദമായ കണക്ക് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഭാവി തലമുറയില്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കുമെന്ന് ജസ്റ്റിസ് എസ്.കെ കൗള്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ ഏറ്റവും നല്ല സമയങ്ങളില്‍ പോലും പുറത്തിറങ്ങാന്‍ സാധിക്കാത്ത തരത്തില്‍ മലിനീകരണം ബുദ്ധിമുട്ടുണ്ടാക്കിയെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. Also […]

രാജ്യത്ത് തോട്ടിപ്പണി പൂര്‍ണമായും നിര്‍ത്തലാക്കണം; സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് തോട്ടിപ്പണി പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം. അഴുക്കുചാലുകളും മറ്റും വൃത്തിയാക്കുന്നതിനിടെ മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം 30 ലക്ഷമായി ഉയര്‍ത്തണമെന്നും ജസ്റ്റിസുമാരായ എസ് രവീന്ദ്രഭട്ടും അരവിന്ദ് കുമാറും അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. തോട്ടിപ്പണിക്കാരെ നിയമിക്കുന്നതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു ബെഞ്ച്. ഇവര്‍ക്ക് സ്ഥായിയായ അംഗവൈകല്യമുണ്ടായാല്‍ 20 ലക്ഷവും മറ്റ് വൈകല്യങ്ങള്‍ സംഭവിച്ചവര്‍ക്ക് 10 ലക്ഷവും നഷ്ടപരിഹാരമായി നല്‍കണം. ഓടകളും സെപ്റ്റിക്ക് ടാങ്കുകളും വൃത്തിയാക്കുന്നതിനിടെ 1993 മുതല്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 […]