January 29, 2026

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മുഖ്യവേദി സന്ദര്‍ശിച്ച് സുരേഷ് ഗോപി

തൃശൂര്‍: നാളെ മുതല്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മുഖ്യവേദി സന്ദര്‍ശിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പുലര്‍ച്ചെയാണ് തക്കിന്‍കാട് മൈതാനത്തെ മുഖ്യവേദിയിലെത്തി കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിയത്. 2026ലെ തൃശൂര്‍ പൂരത്തിന്റെ കര്‍ട്ടന്‍ റെയ്‌സറായിരിക്കും കലോത്സവമെന്നും പൂരം കാണുന്നപോലെ ലോകം മുഴുവന്‍ കലോത്സവവും ഏറ്റെടുക്കുമെന്നും വേദി സന്ദര്‍ശിച്ചശേഷം സുരേഷ്‌ഗോപി പ്രതികരിച്ചു. നാളെ മുതല്‍ 18വരെയാണ് സ്‌കൂള്‍ കലോത്സവം നടക്കുക. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… 25 വേദികളിലായാണ് മത്സരം. വിവിധ […]

ലക്ഷ്യം വെച്ചത് കിട്ടിയില്ല; തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നേരിട്ടത് തിരിച്ചടി, അതൃപ്തി പ്രകടിപ്പിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ പ്രതീക്ഷ വെച്ച ഇടങ്ങളില്‍ കനത്ത തിരിച്ചടി നേരിട്ടതില്‍ കടുത്ത അതൃപ്തിയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തൃശൂരില്‍ അടക്കമാണ് ബിജെപി പ്രതീക്ഷ വെച്ചിരുന്നത്. പ്രതീക്ഷയോടെ താരങ്ങള്‍; ഇന്ന് ഐപിഎല്‍ താരലേലം, മാര്‍ച്ച് 26ന് പുതിയ സീസണ്‍ തുടങ്ങും ലക്ഷ്യംവെച്ചത് കിട്ടിയുമില്ല, ഉണ്ടായിരുന്നത് പോയി എന്നതാണ് അവസ്ഥ. ഇത് ഗൗരവമായാണ് പാര്‍ട്ടി നേതൃത്വമെടുത്തിരിക്കുന്നത്. എല്ലായിടത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിയാത്തതും തിരിച്ചടിയായാണ് പാര്‍ട്ടി വിലയിരുത്തുന്നത്. വീഴ്ചവരുത്തിയ സ്ഥലങ്ങളിലെ നേതാക്കളെ വിളിച്ച് താക്കീത് നല്‍കാനാണ് അധ്യക്ഷന്റെ തീരുമാനമെന്നാണ് […]

വന്ദേഭാരതില്‍ കുട്ടികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വി.ശിവന്‍കുട്ടി

തിരുവനന്തപുരം: ഇന്നലെ ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേഭാരത് ട്രെയിനില്‍ വെച്ച് കുട്ടികളെ കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. സംഭവം അതീവ ഗൗരവത്തോടെ കാണുന്നു എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രതികരണം. പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതില്‍ വീഴ്ച്ച സംഭവിച്ചോ എന്ന പരിശോധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രിയുടെ നിര്‍ദേശം. ബെംഗളൂരു – കൊച്ചി വന്ദേഭാരത് ടിക്കറ്റിന് […]

മേയര്‍ നല്ല മനുഷ്യന്‍; തൃശൂര്‍ മേയറെ പുകഴ്ത്തി സുരേഷ് ഗോപി

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എംകെ വര്‍ഗീസിനെ പുകഴ്ത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മേയര്‍ നല്ല മനുഷ്യന്‍ ആണെന്നും അദ്ദേഹത്തെ ചങ്ങലയ്ക്ക് ഇട്ടിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെന്നും സുരേഷ് ഗോപി പറഞ്ഞു. വരന്തരപ്പിള്ളിയിലെ കലുങ്ക് സൗഹൃദ സദസില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഒരു വ്യത്യസ്തമായ മനോഭാവം ജനങ്ങളില്‍ ഇപ്പോള്‍ ഉണ്ടായിട്ടുണ്ടെന്നും അതിന് തുടക്കം തൃശൂരില്‍ നിന്നാണെന്നും സുരേഷ് ഗോപി പറഞ്ഞു. […]

തന്റെ വാക്കുകളെ വളച്ചൊടിക്കുന്നു, സിനിമയില്‍ അഭിനയിക്കണം, മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കി തരണം, രാഷ്ട്രീയക്കാരനാകുന്നത് അത്യാവശ്യമല്ല: സുരേഷ് ഗോപി

കണ്ണൂര്‍: തനിക്ക് സിനിമ അഭിനയം തുടരണമെന്ന ആഗ്രഹം തുറന്നു പറഞ്ഞ് സുരേഷ് ഗോപി. ഇപ്പോള്‍ വരുമാനം നിലച്ചു, ഒരുപാട് സമ്പാദിക്കണം എന്നുണ്ട്. പാര്‍ട്ടിയിലെ ഏറ്റവും ഇളയ അംഗമാണ് താന്‍. തന്നെയൊന്ന് കേന്ദ്ര മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇപ്പോള്‍ എന്ത് പറഞ്ഞാലും അത് വളച്ചൊടിക്കുകയാണെന്നും പ്രജ എന്ന് പറഞ്ഞാല്‍ അസുഖമാണ് എല്ലാവര്‍ക്കും. പ്രജ എന്ന് പറഞ്ഞാല്‍ അതിനെന്താണ് ഇത്ര കുഴപ്പം. പ്രജാതന്ത്രം എന്താണെന്ന് അവര്‍ ആദ്യം പഠിക്കണമെന്നും സുരേഷ് […]

പാലക്കാടിനെ അന്നപാത്രം എന്ന് ഞാന്‍ പറഞ്ഞത് ചടില നപുംസകങ്ങള്‍ക്ക് ഇഷ്ടപ്പെടാതെ വരുമോ എന്ന് അറിയില്ല: വിവാദ പരാമര്‍ശവുമായി സുരേഷ് ഗോപി

പാലക്കാട്: പാലക്കാടിനെ അന്നപാത്രം എന്ന് ഞാന്‍ പറഞ്ഞത് ചടില നപുംസകങ്ങള്‍ക്ക് ഇഷ്ടപ്പെടാതെ വരുമോ എന്ന് അറിയില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാലക്കാടില്‍ നടത്തുന്ന കലുങ്ക് വിവാദത്തിനിടെയാണ് സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… പാലക്കാട് കേരളത്തിന്റെ അന്ന പാത്രമാണ്, ഇനി കഞ്ഞി പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാത്ത ചില നംപുംസകങ്ങള്‍ക്ക് അന്ന പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാതെ വരുമോയെന്നറിയില്ല. പാവപ്പെട്ടവന്റെ മുന്നില്‍ കഞ്ഞി പാത്രം മാത്രമേയുള്ളു […]

സര്‍ക്കാരിനെ ബാധിക്കുന്ന വിഷയങ്ങളില്‍ തിളക്കമുള്ളവരെ മലിനപ്പെടുത്തുന്നു, നടന്മാരുടെ വീട്ടിലെ റെയ്ഡ് സ്വര്‍ണപ്പാളി വിഷയം മുക്കാന്‍: സുരേഷ് ഗോപി

പാലക്കാട്: ഭൂട്ടാന്‍ വാഹനക്കടത്തില്‍ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ ഇ ഡി നടത്തിയ റെയ്ഡ് ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം മുക്കാനാണെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി. സര്‍ക്കാരിനെ ബാധിക്കുന്ന വിഷയങ്ങള്‍ വരുമ്പോള്‍ പൊലീസിനെ ഉപയോഗിച്ച് തിളക്കമുള്ളവരെ മലിനപ്പെടുത്തുകയും കളങ്കപ്പെടുത്തുകയും ചെയ്യുന്നത് പതിവാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഫിലീപ്പിന്‍സില്‍ ശക്തമായ ഭൂചലനം; 7.6 തീവ്രത, സുനാമി മുന്നറിയിപ്പ് കേന്ദ്രമന്ത്രിയായതിനാല്‍ ഒന്നും പറയുന്നില്ല, രണ്ട് സിനിമാക്കാരെ ഇതിനിടയിലേക്ക് വലിച്ചിഴക്കുന്നത് വിവാദം മുക്കാനാണോയെന്നാണ് സംശയമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പാലക്കാട് മലമ്പുഴയില്‍ കലുങ്ക് സംവാദത്തിലായിരുന്നു […]

മരിച്ചവരെ കൊണ്ടുപോലും വോട്ട് ചെയ്യിച്ചവരാണ് ഇപ്പോള്‍ വിമര്‍ശിക്കുന്നത്: സുരേഷ് ഗോപി

തൊടുപുഴ: തനിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നവര്‍ 25 വര്‍ഷം മുന്‍പ് മരിച്ചവരെ കൊണ്ടുപോലും വോട്ട് ചെയ്യിച്ചവരാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ച് വിജയിച്ചവരാണ് തന്നെ തൃശൂരില്‍ വിമര്‍ശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയില്‍ കലുങ്ക് സദസ്സില്‍ സംസാരിക്കവെയാണ് ഇക്കാര്യം പരാമര്‍ശിച്ചത്. കരൂരില്‍ സുരക്ഷ ഒരുക്കിയില്ല; ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി, ആത്മഹത്യാ കുറിപ്പില്‍ സെന്തില്‍ ബാലാജിക്കെതിരെ പരാമര്‍ശം സംസ്ഥാനത്ത് ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ ആവശ്യമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ഈ കലുങ്ക് സദസ്സിന്റെ ഉദ്ദേശ്യം തെരഞ്ഞെടുപ്പ് […]

ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിക്കും: വെളിപ്പെടുത്തലുമായി ബി.ഗോപാലകൃഷ്ണന്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ സുരേഷ് ഗോപി വിജയത്തില്‍ കള്ളവോട്ട് നടന്നെന്ന യുഡിഎഫ്-എല്‍ഡിഎഫ് ആരോപണത്തോട് പ്രതികരിച്ച് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍. ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. Also Read: സ്‌കൂള്‍ അവധിമാറ്റത്തില്‍ നിലപാട് വ്യക്തമാക്കി കാന്തപുരം, എല്ലാം കൂടിയാലോചനയിലൂടെ മാത്രമേ നടപ്പിലാക്കൂവെന്ന് വിദ്യാഭ്യാസ മന്ത്രി ‘ഞങ്ങള്‍ ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍നിന്നും ആളുകളെ കൊണ്ട് വന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. അത് ഇനിയും ചെയ്യിക്കും.’ ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു. […]

നടുറോഡില്‍ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവും തമ്മില്‍ തര്‍ക്കം; കേസെടുക്കാതെ വിട്ടയച്ചു

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവും തമ്മില്‍ തര്‍ക്കം. ശാസ്തമംഗലത്ത് വാഹനം വഴിമാറ്റുന്നതിനെ ചൊല്ലിയാണ് വിനോദ് കൃഷ്ണയുമായി വാക്കുതര്‍ക്കമുണ്ടായത്. Also read: ഏതു ചീഞ്ഞുനാറിയ കഥകള്‍ക്കൊപ്പവും ചേര്‍ത്ത് അപഹസിക്കാനുള്ളതല്ല എന്റെ ജിവിതം; പരാതി നല്‍കി ടി. സിദ്ദിഖിന്റെ ഭാര്യ ഇന്നലെ രാത്രി 11 മണിയ്ക്കായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള തര്‍ക്കം 15 മിനിറ്റ് നീണ്ടപ്പോള്‍, മാധവിനെ പൊലീസ് കൊണ്ടുപോവുകയും മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു. മാധവ് സുരേഷ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. രണ്ടുപേര്‍ക്കുമെതിരെ […]