പ്രധാനമന്ത്രിക്ക് സ്വര്‍ണത്തളിക സമ്മാനിച്ച് സുര്ഷ് ഗോപി

തൃശൂര്‍: മുന്‍ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരില്‍ എത്തുമ്പോള്‍ സമ്മാനിക്കാന്‍ സ്വര്‍ണത്തളികയാണ് ഒരുക്കിയിട്ടുള്ളത്. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് പങ്കെടുക്കാനാണ് നരേന്ദ്ര മോദി ഗുരുവായൂരിലെത്തുന്നത്. തളിക മോദിക്ക് സമ്മാനിക്കുന്നതിന് മുമ്പ് എസ് പി ജി ഉദ്യോഗസ്ഥരുടെ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. Also Read; സുരേഷ്‌ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുത്ത് നരേന്ദ്രമോദി സുരേഷ് ഗോപിയുടെ മകളുടേതുള്‍പ്പടെ 4 വിവാഹച്ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുക്കും. അവിടെ നിന്ന് തൃപ്രയാര്‍ ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം കൊച്ചിയിലേക്ക് […]

സുരേഷ്‌ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുത്ത് നരേന്ദ്രമോദി

തൃശൂര്‍: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവാഹം നടന്ന മണ്ഡപത്തിലെത്തി വധൂവരന്മാര്‍ക്ക് പ്രധാനമന്ത്രി ആശംസകളറിയിച്ചു. തുടര്‍ന്ന് ശ്രീവത്സം ഗസ്റ്റ് ഹൌസിലേക്ക് പോയി. Also Read; എറണാകുളം ലോ കോളജില്‍ കെ എസ് യുവിന്റെ മോദി ഗോ ബാക്ക് ബാനര്‍; പോലീസ് അഴിച്ചു, പ്രതിഷേധം സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കേരളീയ വേഷത്തില്‍ ഗുരുവായൂര്‍ അമ്പലത്തിലെത്തിയ പ്രധാനമന്ത്രിയെ തന്ത്രി ചേനസ് നമ്പൂതിരിപ്പാട്, ദേവസ്വം […]

സുരേഷ് ഗോപിയെ വിമര്‍ശിച്ച് ടി എന്‍ പ്രതാപന്‍ എംപി

തൃശ്ശൂര്‍: സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ച സുരേഷ് ഗോപിയെ വിമര്‍ശിച്ച് തൃശ്ശൂര്‍ എം പി ടി എന്‍ പ്രതാപന്‍. മണിപ്പൂരില്‍ പള്ളി തകര്‍ത്തതിന്റെ പരിഹാരമായാണ് ലൂര്‍ദ്ദ് മാതാ ദേവാലയത്തില്‍ സ്വര്‍ണ കിരീടം സമര്‍പ്പിച്ചതെന്നാണ് പ്രതാപന്റെ വിമര്‍ശനം. സ്വര്‍ണക്കിരീടം കൊണ്ട് പാപക്കറ കഴുകിക്കളയാന്‍ ആവില്ല. തൃശ്ശൂരില്‍ ബി ജെ പി ചെലവഴിക്കാന്‍ പോവുന്നത് നൂറ് കോടി രൂപയാണെന്നും ബിജെപിയുടെ രാഷ്ട്രീയ നാടകം തൃശ്ശൂരുകാര്‍ തിരിച്ചറിയുമെന്നും പ്രതാപന്‍ പറഞ്ഞു Also Read ;പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തൃശൂരില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക […]

നരേന്ദ്രമോദി അടുത്തയാഴ്ച വീണ്ടും കേരളത്തിലെത്തും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച വീണ്ടും രണ്ട് ദിവസത്തേക്ക് കേരളത്തിലെത്തും. ജനുവരി 16,17 തീയതികളിലാണ് മോദിയെത്തുന്നത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് മോദി കൊച്ചിയിലെ റോഡ് ഷോയില്‍ പങ്കെടുക്കും. തുടര്‍ന്ന് ബുധനാഴ്ച രാവിലെ ഏഴ് മണിക്ക് ഗുരുവായൂരില്‍ എത്തുന്ന മോദി ക്ഷേത്രദര്‍ശനവും നടത്തി സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹവിവാഹം എന്നീ ചടങ്ങുകളില്‍ പങ്കെടുക്കും. കൊച്ചിയില്‍ നടക്കുന്ന പാര്‍ട്ടി നേതൃയോഗത്തിലും വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുത്ത് ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി തിരികെ മടങ്ങും. Also […]

ജനങ്ങള്‍ക്ക് വേണ്ടിയാണ് തല്ലുകൊണ്ടതും വണ്ടിയുടെ മുന്നില്‍ ചാടിയതും സുരേഷ് ഗോപി

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയ്ക്കെതിരെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ പ്രതികരിച്ച് നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി. ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷമെന്നും ജനങ്ങള്‍ക്കുവേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. പാലക്കാട് നടന്ന പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങള്‍ക്ക് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ് തല്ലുകൊണ്ടതും വണ്ടിയുടെ മുന്നില്‍ ചാടിയതും. യൂത്ത് കോണ്‍ഗ്രസായതിനാല്‍ അവരെ മാറ്റി നിര്‍ത്തേണ്ടതില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പ്രതിപക്ഷം ഏതുപാര്‍ട്ടിയായാലും അവരായിരിക്കണം ജനങ്ങളുടെ ശബ്ദമെന്നും അദ്ദേഹം […]

സുരേഷ് ഗോപിക്ക് എതിരായ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ്

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിക്ക് എതിരായ പരാതിയില്‍ കഴമ്പില്ലെന്ന വിലയിരുത്തലില്‍ പൊലീസ്. കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപി പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. കോഴിക്കോട് നടക്കാവ് സ്റ്റേഷനിലാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിനായി ഹാജരായത്. ചുമത്തിയ 354 എ വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിട്ടില്ലെന്ന് പ്രഥമ ദൃഷ്ട്യ കണ്ടെത്തിയെന്നും അതിനാല്‍ സുരേഷ് ഗോപിക്കെതിരെ ഇനി നോട്ടീസ് അയക്കില്ലെന്നുമാണ് പൊലീസിന്റെ തീരുമാനം. പകരം അടുത്ത ബുധനാഴ്ച കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച് കേസിലെ കണ്ടെത്തലുകളും കോടതിയെ ബോധ്യപ്പെടുത്തുമെന്നും പോലീസ് […]

സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി സുരേഷ് ഗോപി ചുമതലയേറ്റു

കൊല്‍ക്കത്ത: സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി ചുമതലയേറ്റു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ചുമതലയെടുത്തതിന് പിന്നാലെ സുരേഷ് ഗോപി ഇന്‍സ്റ്റിറ്റ്യൂട്ട് കൗണ്‍സിലുമായും കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയവുമായും ധനമന്ത്രാലയവുമായും ചര്‍ച്ചകള്‍ നടത്തി. സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. Also Read; ‘ദി ആര്‍ച്ചീസ്’ അല്പം സ്പെഷ്യലാകും; മകള്‍ സുഹാനയുടെ അരങ്ങേറ്റം ഷാരൂഖിനോപ്പം  

സര്‍ക്കാര്‍ പെന്‍ഷന്‍ നിഷേധിച്ച ഭിന്നശേഷിക്കാരന് സഹായവുമായി സുരേഷ് ഗോപി

സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ നിഷേധിച്ച ഭിന്നശേഷിക്കാരന് സഹായവുമായി ബി.ജെ.പി.നേതാവും നടനുമായ സുരേഷ് ഗോപി. ഒരു ലക്ഷം രൂപയാണ് അദ്ദേഹം കുടുംബത്തിന് നല്‍കിയത്. ‘ആ അമ്മയ്ക്ക് സര്‍ക്കാര്‍ ഈ തുക തിരികെ കൊടുക്കുമെങ്കില്‍ കൊടുത്തോട്ടെ. പക്ഷേ, സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാനുള്ള ഒരു കൈത്താങ്ങാണ് ഞാന്‍ നല്‍കിയത്. ആ അമ്മയുടെ അവസ്ഥ ഞാന്‍ കണ്ടതാണ്. രാവിലെ പതിനൊന്ന് മണിയോടെയാണ് ഞാനിത് അറിഞ്ഞത്. അപ്പൊള്‍തന്നെ വീട്ടില്‍ വിളിച്ച് പണം അയക്കാന്‍ രാധികയോട് പറഞ്ഞു. ഇനിയൊരു പത്ത് വര്‍ഷത്തേക്ക് കൂടി പെന്‍ഷന്റെ രൂപത്തില്‍ ഒരുലക്ഷം രൂപ […]