November 21, 2024

മുനമ്പം വിഷയം ഉപയോഗിച്ച് വര്‍ഗ്ഗീയ രാഷ്ട്രീയം വളര്‍ത്താനുള്ള ശ്രമങ്ങളെ തള്ളിക്കളയണം : നാഷണല്‍ ലീഗ്

കോഴിക്കോട്: മുനമ്പം വിഷയത്തെ ഉപയോഗിച്ച് വര്‍ഗ്ഗീയ രാഷ്ട്രീയം വളര്‍ത്താന്‍ നടക്കുന്ന ശ്രമങ്ങളെ കേരളീയ സമൂഹം തള്ളിക്കളയണമെന്ന് നാഷണല്‍ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.പി.അബ്ദുല്‍ വഹാബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുനമ്പത്തെ ഭൂമി വഖഫ് സ്വത്താണെന്ന് കോടതികള്‍ തന്നെ വിധിച്ചിട്ടുണ്ട്. അവിടത്തെ പാവപ്പെട്ട മത്സ്യ തൊഴിലാളികളെ സംരക്ഷിക്കാന്‍ വഖഫ് നിയമത്തില്‍ തന്നെ വ്യവസ്ഥകളുണ്ട്. എന്നാല്‍ ഈ പാവപ്പെട്ട കുടുംബങ്ങളെ മറയാക്കി വന്‍കിട റിസോര്‍ട്ട് ഉടമകളും ഹോം സ്റ്റേ ഉടമകളും നടത്തിയ കൈയ്യേറ്റം അംഗീകരിക്കാനാവില്ല. വഖഫ് ഭൂമി, ഫറൂഖ് കോളേജ് മറിച്ച് […]

വഖഫുമായി ബന്ധപ്പെട്ട ചോദ്യം ഇഷ്ടപ്പെട്ടില്ല, മാധ്യമപ്രവര്‍ത്തകനെ റൂമിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി സുരേഷ്‌ഗോപി

തിരുവനന്തപുരം: വഖവിലെ വിവാദ പരാമര്‍ശം സംബന്ധിച്ചുള്ള ചോദ്യം ചോദിച്ചത് ഇഷ്ടപ്പെടാത്തതിനാല്‍ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. 24 ന്യൂസ് മാധ്യമപ്രവര്‍ത്തകനായ അലക്‌സ് റാം മുഹമ്മദിനെയാണ് സുരേഷ് ഗോപി റൂമിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയത്. Also Read ; കര്‍ഷകനാണ്… കള പറിക്കാന്‍ ഇറങ്ങിയതാ….ലൂസിഫര്‍ സിനിമാഡയലോഗുമായി പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വഖഫ് കിരാത പരാമര്‍ശത്തില്‍ ചോദ്യം ചോദിച്ചത് സുരേഷ് ഗോപിക്ക് ഇഷ്ടമായില്ല തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകനെ ഒറ്റയ്ക്ക് മുറിയിലേക്ക് വിളിച്ചുവരുത്തി ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സൗകര്യമില്ലെന്നും കാണിച്ചുതരാമെന്നും പറഞ്ഞു. വയനാട്ടിലെ എന്‍ഡിഎ […]

വഖഫിലെ വിവാദ പരാമര്‍ശം ; സുരേഷ്‌ഗോപിക്കെതിരെ കോണ്‍ഗ്രസിന്റെ പരാതി

കല്‍പ്പറ്റ: വഖഫിലെ വിവാദ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് മീഡിയ പാനലിസ്റ്റ് അനൂപ് വി ആര്‍ ആണ് സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കിയത്. നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതം എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസംഗത്തിലെ പരാമര്‍ശം. വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കവേയാണ് സുരേഷ് ഗോപിയുടെ പരാമര്‍ശം. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ‘നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന […]

വഖഫില്‍ വിവാദ പരാമര്‍ശവുമായി സുരേഷ്‌ഗോപിയും, ബി ഗോപാലകൃഷ്ണനും

കല്‍പ്പറ്റ:വഖഫില്‍ വിവാദ പരാമര്‍ശവുമായി സുരേഷ് ഗോപി രംഗത്ത്. വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമെന്നാണ് കേന്ദ്ര മന്ത്രി നടത്തിയ പരാമര്‍ശം. ആ ബോര്‍ഡിന്റെ പേര് താന്‍ പറയില്ലെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.അമിത് ഷായുടെ ഓഫീസില്‍ നിന്ന് അയച്ച ഒരു വീഡിയോ ഉണ്ട്. അത് ഇവിടെ പ്രചരിപ്പിക്കണമെന്ന് വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തില്‍ സുരേഷ് ഗോപി വ്യക്തമാക്കി. Also Read; പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്ന് പി പി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ; വ്യാജപ്രചരണങ്ങളെ […]

രാഷ്ട്രീയ ഗുണ്ടകള്‍ തന്നെ അക്രമിച്ചുവെന്ന് എന്തുകൊണ്ട് സുരേഷ് ഗോപി നേരത്തെ പറഞ്ഞില്ല? ചോദ്യമുന്നയിച്ച് വിഎസ് സുനില്‍ കുമാര്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് എല്ലാവരുടേയും മൊഴി രേഖപ്പെടുത്തണമെന്നും സമഗ്ര അന്വേഷണമായി മാറണമെന്നും ആവര്‍ത്തിച്ച് വി എസ് സുനില്‍ കുമാര്‍. കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആരോപിച്ച ഗുണ്ടാ ആക്രമണത്തെപ്പറ്റിയും പോലീസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃശൂര്‍ പൂരനഗരിയില്‍ നിയമം ലംഘിച്ചുള്ള സുരേഷ് ഗോപിയുടെ യാത്ര പൂരം അട്ടിമറിക്കലിന്റെ ഭാഗമാണ്. രാഷ്ട്രീയ ഗുണ്ടകള്‍ തന്നെ അക്രമിച്ചുവെന്ന് എന്തുകൊണ്ട് സുരേഷ് ഗോപി നേരത്തെ പറഞ്ഞില്ല? അക്രമിച്ച വിവരം ജനങ്ങളോട് പറയാതെ മറച്ചുവെച്ചത് അത് നുണയായതിനാലാണ്. സിസിടിവി അടക്കം […]

കേരളപിറവി ആഘോഷം സംഘടിപ്പിച്ച് താര സംഘടന അമ്മ ; അമ്മയ്ക്ക് പുതിയ ഭാരവാഹികളെ കൊണ്ടുവരുമെന്ന് സുരേഷ്‌ഗോപി

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി പൊതുപരിപാടി സംഘടിപ്പിച്ച് താര സംഘടന അമ്മ. കേരള പിറവിയോടനുബന്ധിച്ച് ആഘോഷവും കുടുംബ സംഗമവുമാണ് സംഘടന സംഘടിപ്പിച്ചത്. കൊച്ചിയിലെ ഓഫീസിലാണ് പരിപാടി സംഘടിപ്പിച്ചത്. Also Read; നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു; വൈകീട്ട് അഞ്ചുമണി വരെ ചോദ്യം ചെയ്യും മമ്മൂട്ടി ഉള്‍പ്പെടെയുള്ള നടന്‍മാര്‍ ആഘോഷത്തിന്റെ ഭാഗമാകും. അതേസമയം ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി അമ്മയുടെ കൊച്ചിയിലെ ഓഫീസിലെത്തി. അമ്മ […]

പൂരനഗരിയില്‍ എത്തിയത് ആംബുലന്‍സില്‍ തന്നെയെന്ന് സമ്മതിച്ച് സുരേഷ് ഗോപി

തൃശ്ശൂര്‍: പൂരനഗരിയില്‍ എത്തിയത് ആംബുലന്‍സില്‍ തന്നെയെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ്ഗോപി. കഴിഞ്ഞ ദിവസം ചേലക്കരയില്‍ നടന്ന ബിജെപി കണ്‍വെന്‍ഷനില്‍ തൃശൂര്‍ പൂരനഗരിയിലേക്ക് ആംബുലന്‍സിലല്ല താന്‍ വന്നതെന്ന് സുരേഷ് ഗോപി പറഞ്ഞത് വിവാദമായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ വന്നത് മായക്കാഴ്ചയാണോ എന്ന് ചോദിച്ച മാധ്യമങ്ങളോട് പറയാന്‍ സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇപ്പോള്‍ ഈ പറഞ്ഞതെല്ലാം മാറ്റിപ്പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി. കാലിന് സുഖമില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് ഇടയിലൂടെ നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നത് കൊണ്ടാണ് ആംബുലന്‍സില്‍ എത്തിയത് എന്നാണ് സുരേഷ് ഗോപിയുടെ ഇപ്പോഴത്തെ വാദം. […]

തൃശൂര്‍ പൂരം അലങ്കോലമാക്കിയത് ആര്‍എസ്എസ് : എം വി ഗോവിന്ദന്‍

പാലക്കാട്: തൃശൂര്‍ പൂരം അലങ്കോലമാക്കിയത് ആര്‍എസ്എസ് ആണെന്ന വിമര്‍ശനമുയര്‍ത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പൂര വിവാദത്തില്‍ അന്വേഷണം നടക്കുകയാണെന്നും അന്വേഷണത്തിനൊടുവില്‍ ആര്‍എസ്എസ് പൂരം അലങ്കോലമാക്കിയത് പുറത്തുവരുമെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. തൃശൂര്‍ പൂരം പൂര്‍ണമായി കലങ്ങിയെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. Also Read; പാലക്കാട്, ചേലക്കര യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച് വെള്ളാപ്പള്ളി നടേശന്‍ തൃശൂര്‍ പൂരം വിഷയം ഉപതെരഞ്ഞെടുപ്പില്‍ ഒരു പ്രശ്നമായി ഉയര്‍ത്തുകയാണ് യുഡിഎഫ്. ഇതിലൂടെ വി […]

11 കോടി രൂപ ചെലവ്,20 സിസിടിവി ക്യാമറകള്‍ ; ശക്തന്റെ മണ്ണില്‍ ഇനി ആകാശയാത്ര

തൃശൂര്‍: നഗരത്തില്‍ എത്തുന്നവര്‍ക്ക് ഇനി മഴയും വെയിലും കൊള്ളാതെ നല്ല് തണുപ്പില്‍ ആകാശത്ത് കൂടി നടക്കാം. തൃശൂര്‍ കോര്‍പ്പറേഷന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് സെക്ടറില്‍ നടപ്പാക്കിയ മാതൃകാപരമായ പദ്ധതിയായ ആകാശപ്പാത (സ്‌കൈവാക്ക്) ‘ശക്തന്‍ നഗറില്‍ ആകാശത്ത്’ എന്ന പേരില്‍ ഇന്ന് വൈകിട്ട് അഞ്ചിന് പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കും. മേയര്‍ എം.കെ. വര്‍ഗീസിന്റെ അധ്യക്ഷതയില്‍ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും. Also Read ; അര്‍ജുന്റെ മൃതദേഹ അവശേഷിപ്പുകള്‍ കുടുംബത്തിന് കൈമാറാന്‍ വൈകിയേക്കും സെന്‍ട്രലൈസ്ഡ് എ.സിയുടെ സ്വിച്ചോണ്‍ […]

തൃശൂര്‍ പൂരം കലക്കല്‍: അന്വേഷണ റിപ്പോര്‍ട്ടിനെ വീണ്ടും വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിനെ വീണ്ടും വിമര്‍ശിച്ച് സിപിഐയുടെ പാര്‍ട്ടി മുഖപത്രം ജനയുഗം. റിപ്പോര്‍ട്ട് ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവക്കുന്നു എന്ന തലക്കെട്ടില്‍ എഴുതിയ ജനയുഗത്തിന്റെ മുഖപ്രസംഗത്തിലാണ് എഡിജിപിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെടാത്തത് ദുരൂഹമാണെന്നും ക്രമസമാധാന പാലനത്തിലെ അനുഭവ സമ്പത്ത് പ്രശ്‌ന പരിഹാരത്തിന് ഉപയോഗിച്ചില്ലെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. തൃശൂര്‍ പൂരത്തിന്റെ ചുമതല മുഴുവന്‍ ജൂനിയറായ ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചത് […]