മുനമ്പം വിഷയം ഉപയോഗിച്ച് വര്‍ഗ്ഗീയ രാഷ്ട്രീയം വളര്‍ത്താനുള്ള ശ്രമങ്ങളെ തള്ളിക്കളയണം : നാഷണല്‍ ലീഗ്
കോഴിക്കോട്: മുനമ്പം വിഷയത്തെ ഉപയോഗിച്ച് വര്‍ഗ്ഗീയ രാഷ്ട്രീയം വളര്‍ത്താന്‍ നടക്കുന്ന ശ്രമങ്ങളെ കേരളീയ സമൂഹം തള്ളിക്കളയണമെന്ന് നാഷണല്‍ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.പി.അബ്ദുല്‍ വഹാബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുനമ്പത്തെ ഭൂമി വഖഫ് സ്വത്താണെന്ന് കോടതികള്‍ തന്നെ വിധിച്ചിട്ടുണ്ട്. അവിടത്തെ പാവപ്പെട്ട മത്സ്യ തൊഴിലാളികളെ സംരക്ഷിക്കാന്‍ വഖഫ് നിയമത്തില്‍ തന്നെ വ്യവസ്ഥകളുണ്ട്. എന്നാല്‍ ഈ പാവപ്പെട്ട കുടുംബങ്ങളെ മറയാക്കി വന്‍കിട റിസോര്‍ട്ട് ഉടമകളും ഹോം സ്റ്റേ ഉടമകളും നടത്തിയ കൈയ്യേറ്റം അംഗീകരിക്കാനാവില്ല. വഖഫ് ഭൂമി, ഫറൂഖ് കോളേജ് മറിച്ച് […]





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































