സുരേഷ് ഗോപിയുടെ ‘തൃശൂര്‍ മോഡല്‍’ പത്തനംതിട്ട തട്ടകമാക്കി പരീക്ഷിക്കാന്‍ അനില്‍ ആന്റണി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പത്തനംതിട്ട കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ അനില്‍ ആന്റണിയുടെ തീരുമാനം. പത്തനംതിട്ടയില്‍ ഓഫിസ് തുറക്കാനും ആലോചനയുണ്ട്. ‘പത്തനംതിട്ടയില്‍ ഓഫിസ് തുറക്കുന്നത് ആലോചിക്കുന്നുണ്ട്, പത്തനംതിട്ട കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം തുടരും’- അനില്‍ ആന്റണി ‘മനോരമ ഓണ്‍ലൈനോട്’ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ഡല്‍ഹിയിലാണ് അനില്‍ ആന്റണി. പാര്‍ട്ടി ദേശീയ സെക്രട്ടറിയായ അനില്‍ ചില യോഗങ്ങളില്‍ പങ്കെടുക്കാനാണ് ഡല്‍ഹിയിലെത്തിയത്. Also Read; ഓടയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: ഹെല്‍മറ്റുണ്ടായിരുന്നിട്ടും തലയ്ക്ക് ഗുരുതര പരിക്ക്: ദുരൂഹത ആരോപിച്ച് കുടുംബവും […]

കേന്ദ്ര മന്ത്രിസഭയില്‍ ആരൊക്കെ ? സത്യപ്രതിജ്ഞ ശനിയാഴ്ച ; തലപുകഞ്ഞ് മോദി, ടിഡിപി ജെഡിയു അനുനയം പ്രധാനം

ഡല്‍ഹി: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് രണ്ട് ദിവസം മാത്രം ശേഷിക്കേ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഉടനൊരു വെല്ലുവിളിയില്ല എന്നുറപ്പായതോടെ ഘടകകക്ഷികളുടെ മന്ത്രിസ്ഥാനം, അവരുടെ വകുപ്പുകള്‍ എന്നീ കാര്യങ്ങളില്‍ ഇന്ന് എന്‍ഡിഎയില്‍ ചര്‍ച്ച നടക്കും. ബിജെപിയില്‍ നിന്ന് ആരെല്ലാം മന്ത്രിമാരാകുമെന്നും ഇന്നറിയാം. ബിജെപിക്ക് ഒറ്റക്ക് ഭരിക്കാന്‍ ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട് തന്നെ ഘടകകക്ഷികളെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി.വിലപേശാന്‍ സാധ്യതയുള്ള ടിഡിപിയെയും ജെഡിയുവിനേയും അനുനയിപ്പിക്കുകയാണ് പ്രധാന വെല്ലുവിളി. Also Read ; കെ മുരളീധരന്‍ വയനാട്ടിലെത്തിക്കാന്‍ നീക്കം, കോഴിക്കോട് ജില്ലാ കമ്മിറ്റി പിന്തുണ […]

സുരേഷ് ഗോപിയെ വിജയിപ്പിച്ചാല്‍ പിണറായിയെയും മകളെയും സംരക്ഷിക്കാമെന്ന ഒത്തുകളിയുണ്ടായിരുന്നു – കെ സുധാകരന്‍

കണ്ണൂര്‍: തെരഞ്ഞെടുപ്പ് തുടങ്ങുമ്പോള്‍ തന്നെ വിജയം ഉറപ്പിച്ചിരുന്നുവെന്ന് കണ്ണൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയും കെ പി സി സി അധ്യക്ഷനുമായ കെ സുധാകരന്‍. സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും എതിരായ ഭരണ വിരുദ്ധ വികാരമടക്കം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. തൃശൂരില്‍ മൂന്നാം സ്ഥാനത്തെത്തിയത് പരിശോധിക്കും. തൃശൂരില്‍ നടന്നത് ഒത്തുകളിയാണെന്നും സുധാകരന്‍ ആരോപിച്ചു. സുരേഷ് ഗോപിയെ വിജയിപ്പിച്ചാല്‍ പിണറായി വിജയനെയും മകളെയും സംരക്ഷിക്കാമെന്ന ഒത്തുകളിയുണ്ടായിരുന്നു. അതാണ് തൃശൂരില്‍ പ്രതിഫലിച്ചത്. ഇന്ത്യ മുന്നണിയുടെ മുന്നേറ്റം പ്രതീക്ഷിച്ചതിനും അപ്പുറമാണ്- സുധാകരന്‍ പറഞ്ഞു. Join […]

തെരഞ്ഞടുപ്പ് ഫലം അടുത്തതോടെ തൃശൂരില്‍ പരസ്പരം പഴിചാരി കോണ്‍ഗ്രസും എല്‍ഡിഎഫും

തൃശൂര്‍: തെരഞ്ഞടുപ്പ് ഫലം അടുത്തതോടെ തൃശൂരില്‍ പരസ്പരം പഴിചാരി കോണ്‍ഗ്രസും എല്‍ഡിഎഫും. താഴേത്തട്ടിലുള്ള കണക്കെടുപ്പ് പൂര്‍ത്തിയാക്കിയതോടെ ഇരുമുന്നണികളും പരസ്പരം പഴിചാരുകയാണ്. വി എസ് സുനില്‍കുമാറിനെ സിപിഎം വോട്ടുചെയ്യാതെ വഞ്ചിച്ചുവെന്ന് ടി എന്‍ പ്രതാപന്‍ ആരോപിച്ചു. ഇതിന് പിന്നാലെ കെ മുരളീധരനെ ഡിസിസിയും പ്രതാപനും ചേര്‍ന്ന് ബലിയാടാക്കിയെന്ന് എല്‍ഡിഎഫ് തിരിച്ചടിച്ചു. പത്തു ലക്ഷത്തിലേറെ വോട്ടര്‍മാരുടെ ജനഹിതമറിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് യുഡിഎഫിന്റെ ചുമതലക്കാരന്‍ കൂടിയായ ടി എന്‍ പ്രതാപന്‍ ആരോപണത്തിന്റെ കെട്ടഴിക്കുന്നത്. കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റുമാരുടെ കണക്കില്‍ കാല്‍ […]

തൃശൂര്‍ പൂരത്തിന്റെ പൊലിമ നഷ്ടപ്പെടുത്തിയത് കമ്മീഷണര്‍ തന്നെ; കെ മുരളീധരന്‍, സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണം

തൃശ്ശൂര്‍: തൃശൂര്‍ പൂരം കുളമാക്കിയത് പോലീസാണെന്ന് യുഡ്എഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ എം പി. പൂരവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ഉണ്ടായ പരാതിയില്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോക്, അസി. കമ്മീഷണര്‍ സുദര്‍ശന്‍ എന്നിവരെ സ്ഥലമാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം. നിലവിലെ അന്വേഷണം പര്യാപ്തമല്ലെന്നും കമ്മീഷണര്‍ എന്തെങ്കിലും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയോ എന്ന അറിയേണ്ടതുണ്ടെന്നും അതിന് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമാണ് മുരളീധരന്‍ പറഞ്ഞത്. Also Read ; ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയുടെ ഹര്‍ജി […]

രാമകൃഷ്ണനെ കുടുംബക്ഷേത്രത്തിലെ ഉത്സവത്തിനു ഞാന്‍ ക്ഷണിക്കും, വിവാദത്തില്‍ കക്ഷിചേരാനില്ല: സുരേഷ് ഗോപി

തൃശ്ശൂര്‍: കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന് മോഹിനിയാട്ടം നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ ക്ഷണിക്കും എന്ന് സുരേഷ് ഗോപി അറിയിച്ചു. പ്രതിഫലം നല്‍കിയാണ് പരിപാടിക്കു വിളിക്കുന്നതെന്ന് പറഞ്ഞ സുരേഷ് ഗോപി വിവാദത്തില്‍ കക്ഷിചേരാനില്ലെന്നും അറിയിച്ചു. സര്‍ക്കാരിനെതിരായ വികാരത്തില്‍നിന്നു ശ്രദ്ധ തിരിക്കാനാണ് വിവാദങ്ങളെന്നും അദ്ദേഹം ആരോപിച്ചു. വേദി നല്‍കാമെന്നുപറഞ്ഞ സുരേഷ് ഗോപിക്ക് രാമകൃഷ്ണന്‍ നന്ദി അറിയിച്ചു. Also Read ; പൗരത്വഭേദഗതി നിയമത്തിനെതിരെ സിപിഐഎംന്റെ റാലി ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും കറുത്ത നിറമുള്ള ആളുകള്‍ മോഹിനിയാട്ടം കളിക്കരുതെന്നും കാക്കയുടെ നിറമുള്ള നര്‍ത്തകനെ പെറ്റ […]

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ച: സുരേഷ് ഗോപി

തൃശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ച നല്‍കുമെന്ന് നടനും ബിജെപി സ്ഥാനാര്‍ഥിയുമായ സൂരേഷ് ഗോപി. സുരേഷ് ഗോപി ലൂര്‍ദ് മാതാവിന് സമര്‍പ്പിച്ച കിരീടം സ്വര്‍ണമല്ലെന്ന് വ്യാപകമായി പ്രചാരണം നടക്കുന്നതിനുപിന്നാലെയാണ് പ്രതികരണവുമായി സുരേഷ്‌ഗോപിയെത്തിയത്. Also Read ; സിദ്ധാര്‍ഥിന്റെ മരണം; സാംസ്‌കാരിക കേരളത്തെ പരിഹസിച്ച് റഫീഖ് അഹമ്മദ് ”നേര്‍ച്ചയൊക്കെ വിളിച്ചു പറയുക എന്ന ഗതികേടിലേക്ക് ഈ മോശപ്പെട്ട ആള്‍ക്കാര്‍ എന്നെ നയിക്കുകയാണ്. കിരീടം പണിയാന്‍ കൊടുത്ത സ്വര്‍ണത്തില്‍ പകുതിയും പണിതയാള്‍ തിരിച്ചുനല്‍കി. […]

പ്രതാപന്‍ തുടരും പ്രതാപത്തോടെ ; മോദി എത്തും മുമ്പെ പ്രതാപന് അനുകൂലമായി ചുവരെഴുത്ത്

തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പേ നിലവിലെ എംപി ടിഎന്‍ പ്രതാപന് വേണ്ടി ചുവരെഴുത്ത്. പ്രതാപന്‍ തുടരും പ്രതാപത്തോടെ എന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപനെ വിജയിപ്പിക്കുക എന്നും ചുവരെഴുത്തിലുണ്ട്. തൃശൂരിലെ വെങ്കിടങ് സെന്ററിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. തൃശൂരില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപിയെ അവതരിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം തവണ മണ്ഡലത്തിലേക്ക് വരാനിരിക്കെയാണ് പ്രതാപന് വേണ്ടി ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ […]

മാദ്ധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്; സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മാദ്ധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് എഫ്ഐആര്‍ ചുമത്തിയതിന് പിന്നാലെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കരുവുന്നൂര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമായതെന്നും പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാദ്ധ്യമപ്രവര്‍ത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്. Also Read; മോദിയെ കോമാളിയെന്ന് വിളിച്ചധിക്ഷേപിച്ചു, സല്‍മാന്‍ ഖാനും സച്ചിനും അക്ഷയ്കുമാറും മാലദ്വീപിനെ ബഹിഷ്‌കരിക്കാനുള്ള […]

പാലാ കുരിശുപള്ളിയില്‍ മകള്‍ക്കുവേണ്ടി അനുഗ്രഹം തേടി സുരേഷ് ഗോപി

പാലാ: മകളുടെ വിവാഹമായതിനാല്‍ പാലാ കുരിശുപള്ളിയില്‍ ഭസുന്ദരി മാതാവിന്റെ അനുഗ്രഹം തേടാനായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ജനുവരി 17ന് ഗുരുവായൂരിലാണ് താലികെട്ടെങ്കിലും പാലാ കുരിശുപള്ളിയിലെ ഭസുന്ദരി മാതാവിന്റെ’ അനുഗ്രഹത്തിനായാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും എത്തിയത്. അമലോത്ഭവ ജൂബിലി തിരുനാള്‍ ആഘോഷവേളയായതിനാല്‍ നേര്‍ച്ച കാഴ്ച സമര്‍പ്പിച്ചാണ് മകള്‍ക്കായി ഇരുവരും പ്രാര്‍ത്ഥിച്ചിരുന്നത്. സുരേഷ് ഗോപി പാലായില്‍ വരുമ്പോഴെല്ലാം മാതാവിനു മുന്നില്‍ മെഴുകുതിരി കത്തിച്ചേ മടങ്ങാറുള്ളു എന്നാല്‍ തിരുനാളിന് ആദ്യമായാണ് എത്തുന്നത്. Also Read;ഇനി പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സര്‍ക്കാര്‍ […]