November 21, 2024

മെമ്മറികാര്‍ഡ് കേസില്‍ നിര്‍ണായക ഇടപെടല്‍; സാക്ഷിമൊഴികള്‍ അതിജീവിതക്ക് നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത നല്‍കിയ ഹര്‍ജിയില്‍ അനുകൂല വിധി. മെമ്മറികാര്‍ഡ് പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ടിനാധാരമായ സാക്ഷിമൊഴികള്‍ തനിക്ക് നല്‍കണമെന്നായിരുന്നു ഹര്‍ജി.ആ ഹര്‍ജിയിലാണ് ഇപ്പോള്‍ അനുകൂല വിധി വന്നിരിക്കുന്നത്. എറണാംകുളം സെഷന്‍സ് കോടതിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.സാക്ഷിമൊഴികള്‍ അതിജീവിതയ്ക്ക് ലഭിക്കേണ്ടതാണെന്നും അതിജീവിതയുടെ ആവശ്യം നിലനില്‍ക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.അതിജീവിതയുടെ ആവശ്യം നിരസിക്കാന്‍ മറ്റ് കാരണങ്ങളൊന്നും തന്നെ ഇല്ലായെന്നും ഹര്‍ജിയിലെ മറ്റ് ആവശ്യങ്ങളില്‍ മെയ് 30ന് വാദം കേള്‍ക്കുമെന്നും ജസ്റ്റിസ് കെ ബാബു അറിയിച്ചു. Also Read;കേരളം ചോദിച്ചത് […]