• India

മാലിന്യമുക്തം നവകേരളം: സംസ്ഥാന വ്യാപക ശുചീകരണ യജ്ഞത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാന വ്യാപക ശുചീകരണ യജ്ഞത്തിന്റെ രണ്ടാം ഘട്ടം ഗാന്ധിജയന്തി ദിനമായ ഇന്ന് ആരംഭിക്കും. 2024 ജനുവരി 30 വരെ നടക്കുന്ന ക്യാമ്പയിനിന്റെ രണ്ടാംഘട്ടത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമാകുക. ഞായറാഴ്ച സ്വച്ഛതാ ഹി സേവാ ക്യാമ്പയിനിന്റെ ഭാഗമായി നാടാകെ ശുചീകരണം നടത്തിയിരുന്നു. ഗാന്ധിജയന്തി ദിനമായി ഇന്ന് 23,000 ഇടങ്ങള്‍ മാലിന്യമുക്തമാക്കും. തദ്ദേശസ്വയംഭരണ വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന വ്യാപക ശുചീകരണ യജ്ഞത്തില്‍ 25 ലക്ഷം പേരാണ് പങ്കെടുക്കുന്നത്. ഓരോ വാര്‍ഡില്‍നിന്നും കുറഞ്ഞത് 200 […]