November 21, 2024

ഭൂചലനത്തില്‍ ഞെട്ടിവിറച്ച് തയ്വാന്‍

തായ്‌പേയ്: തിങ്കളാഴ്ച രാത്രി തുടങ്ങി ചൊവാഴ്ച പുലര്‍ച്ചെ വരെ തയ്വാന്റെ കിഴക്കന്‍ തീരത്തുണ്ടായത് 80ലധികം ഭൂചലനങ്ങള്‍. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളില്‍ ചിലത് തയ്വാന്‍ തലസ്ഥാനമായ തായ്‌പേയില്‍ കെട്ടിടങ്ങള്‍ക്ക് വന്‍ നാശനഷ്ടമുണ്ടാക്കി. ഗ്രാമീണ കിഴക്കന്‍ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നുഈ ഭൂചലനങ്ങളില്‍ ഭൂരിപക്ഷവും ഉണ്ടായത്. സംഭവത്തില്‍ ആളപായമൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. Also Read ;തൃശൂരില്‍ കാട്ടാന കിണറ്റില്‍ വീണു, രക്ഷാപ്രവര്‍ത്തനം തുടരുന്നു ഏപ്രില്‍ 3നു 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 14 പേര്‍ മരിച്ചിരുന്നു. അതിനുശേഷം നൂറുകണക്കിന് തുടര്‍ചലനങ്ങളാണ് തയ്വാനിലുണ്ടായത്. […]

തായ് വാന് പിന്നാലെ ചൈനയിലും ഭൂചലനം

ബീജിംഗ്: തായ് വാന് പിന്നാലെ ചൈനയിലെ ക്വിങ്ഹായ് പ്രവിശ്യയിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വ്യാഴാഴ്ച ഉണ്ടായത്. 10 കിലോമീറ്റര്‍ ആഴത്തില്‍ 38.39 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലും 90.93 ഡിഗ്രി കിഴക്കന്‍ രേഖാംശത്തിലുമാണ് പ്രഭവകേന്ദ്രം. ഇതുവരെ ആളപായത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ചൈനയുടെ അയല്‍രാജ്യമായ തായ്വാനില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സംഭവിച്ച് ഒരു ദിവസത്തിന് ശേഷമാണ് ചൈനയിലും ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. തായ്വാനില്‍ കുറഞ്ഞത് ഒമ്പത് പേര്‍ മരിക്കുകയും 1,000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും […]