December 4, 2025

തമിഴ് ഹാസ്യനടന്‍ റോബോ ശങ്കര്‍ അന്തരിച്ചു

ചെന്നൈ: തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ (46) അന്തരിച്ചു. വ്യാഴാഴ്ച ടെലിവിഷന്‍ പരിപാടിയ്ക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച റോബോ ശങ്കറിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. പിന്നാലെ രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായതിനെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നുവെങ്കിലും ഇന്‌ലെ രാത്രി മരണത്തിന് കീഴങ്ങുകയായിരുന്നു. മൃതദേഹം ചെന്നൈയിലെ വളസവാത്തുള്ള വീട്ടില്‍ ഇന്നലെ എത്തിച്ചു. സംസ്‌കാരം ഇന്ന് നടക്കും. എഫ്‌ഐആര്‍ കോപ്പിയ്ക്ക് ഇനി പൊലീസ് സ്റ്റേഷനില്‍ പോകേണ്ട; ചെയ്യേണ്ടത് ഇത്രമാത്രം അടുത്തിടെ മഞ്ഞപ്പിത്തം ബാധിച്ച റോബോ ശങ്കറിന്റെ ശരീരഭാരം നന്നായി കുറഞ്ഞിരുന്നു. […]

തമിഴ് ഹാസ്യ നടന്‍ മദന്‍ ബോബ് അന്തരിച്ചു

ചെന്നൈ: തമിഴ് ഹാസ്യ നടന്‍ മദന്‍ ബോബ് അന്തരിച്ചു. ഇന്നലെ ചെന്നൈ അഡയാറിലായിരുന്നു അന്ത്യം. മകന്‍ ആണ് മരണവിവരം അറിയിച്ചത്. കാന്‍സര്‍ ബാധിതനായ മദന്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. Also Read: ഏഷ്യാ കപ്പ് ടൂര്‍ണമെന്റ്; ഇന്ത്യ – പാക് പോരാട്ടം സെപ്തംബര്‍ 14ന് സഹനടനായും ഹാസ്യനടനായും വിവിധ ഭാഷകളിലായി 600 സിനിമകളിലധികം അഭിനയിച്ചിട്ടുണ്ട്. രജനീകാന്ത്, കമല്‍ഹാസന്‍, അജിത്ത്, സൂര്യ, വിജയ് തുടങ്ങിയ താരങ്ങളോടൊപ്പം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സെല്ലുലോയ്ഡ്, ഭ്രമരം എന്നീ മലയാള ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വാനമേ […]

തമിഴ് ചലചിത്രതാരം ജൂനിയര്‍ ബാലയ്യ അന്തരിച്ചു

ചെന്നൈ: തമിഴ് ചലചിത്രതാരം ജൂനിയര്‍ ബാലയ്യ എന്നറിയപ്പെടുന്ന രഘു ബാലയ്യ അന്തരിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് ചെന്നൈയിലെ വളസരവാക്കത്തെ വസതിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 2021ല്‍ പുറത്തിറങ്ങിയ ‘യെന്നങ്ങാ സാര്‍ ഉങ്ക സത്തം’ ആണ് അദ്ദേഹം അഭിനയിച്ച അവസാന ചിത്രം. നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ നടന് അനുശോചനം അറിയിച്ചു. പ്രമുഖ നടന്‍ ടി എസ് ബാലയ്യയുടെ മകനായതിനാലാണ് അദ്ദേഹത്തെ സിനിമാ ലോകം ജൂനിയര്‍ ബാലയ്യ എന്ന് വിശേഷിപ്പിച്ചത്. 1975ല്‍ പുറത്തിറങ്ങിയ ‘മേല്‍നാട്ടു മരുമകള്‍’ ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. […]