• India

ഗസ്റ്റ് അധ്യാപക നിയമനം

ചേലക്കര ഗവ. പോളിടെക്നിക് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് എന്നീ വകുപ്പുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത – പ്രസ്തുത വിഷയത്തില്‍ ബിടെക്/ തത്തുല്യ യോഗ്യത. ഒഴിവുകളുടെ എണ്ണം – ഓരോന്ന് വീതം. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 30 (തിങ്കള്‍) രാവിലെ 10 മണിക്ക് എഴുത്തു പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകണം. Also Read; ‘രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി’; ലഖ്നൗവില്‍ പുതിയ പോസ്റ്റര്‍  

അധ്യാപക ഒഴിവ്

പട്ടാമ്പി ഗവ. സംസ്‌കൃത കോളേജില്‍ ബോട്ടണി, സുവോളജി വിഷയങ്ങളിലേക്കുള്ള ഗസ്റ്റ് അധ്യാപകരുടെ അഭിമുഖം ഒക്ടോബര്‍ 26 ന് നടക്കും. യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യതയുള്ളവരും തൃശ്ശൂര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതമാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്. ഇവരുടെ അഭാവത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കുന്നതാണ്. രാവിലെ 10 ന് […]