ഇനി ഗൂഗില്‍ പേ വഴി ഇന്ത്യക്ക് പുറത്തും ഇടപാട് നടത്താം

യുപിഐ സംവിധാനം ഉപയോഗിച്ച് ഇനി ഇന്ത്യക്ക് പുറത്തും ഇടപാട് നടത്താനുള്ള സൗകര്യം ഒരുക്കാന്‍ ഗൂഗിള്‍പേ. ഇന്തക്കാര്‍ വിദേശത്ത് പോകുമ്പോള്‍ ഗൂഗിള്‍ പേ ഉപയോഗിച്ച് ഇടപാട് നടത്താന്‍ അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസസും എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ്സ് ലിമിറ്റഡും തമ്മില്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. യാത്രക്കാര്‍ക്ക് പണം കൈവശം കരുതേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനാണ് യുപിഐ സേവനം വിദേശരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിച്ചത്. Also Read; സമരത്തിനിടെ ജയില്‍ സ്വാഭാവികം, അറസ്റ്റ് ചെയ്ത രീതിയായിരുന്നു പ്രശ്‌നം: രാഹുല്‍ […]

ഗൂഗിള്‍ പേ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?

രാജ്യത്ത് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന മൊബൈല്‍ പെയ്‌മെന്റ് ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. രാജ്യത്തെ മാര്‍ക്കറ്റ് വിഹിതം പരിശോധിക്കുമ്പോള്‍ ഗൂഗിള്‍ പേ മുന്‍നിരയിലുള്ള അഞ്ച് ആപ്ലിക്കേഷനുകളില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്. ലളിതമായ ഡിസൈനും ഉപയോഗിക്കുന്നതിലുള്ള എളുപ്പവും ഒപ്പം ഗൂഗിള്‍ ഉറപ്പു നല്‍കുന്ന സുരക്ഷയും ഗൂഗിള്‍ പേയ്ക്ക് ഉണ്ടെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. കൂടാതെ ഗൂഗിള്‍ പേയില്‍ ഉപഭോക്താവ് ഓരോ ഇടപാടുകളും നടത്തുമ്പോള്‍ അപ്പപ്പോള്‍ തന്നെ അവ പരിശോധിച്ച് തട്ടിപ്പ് അല്ലെന്ന് സ്ഥിരീകരിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഫ്രോഡ് പ്രിവെന്‍ഷന്‍ ടെക്‌നോളജിയും ഉപയോഗിക്കുന്നുണ്ടെന്ന് ഗൂഗിള്‍ […]

ഉപയോഗരഹിതമായ മൊബൈല്‍ നമ്പര്‍ 90 ദിവസത്തേക്ക് പുതിയ ഉപയോക്താവിന് നല്‍കിയിട്ടില്ലെന്ന് ട്രായ്

ന്യൂഡെല്‍ഹി: ഉപയോഗരഹിതമായ മൊബൈല്‍ നമ്പറുകളുടെ കണക്ഷന്‍ വിച്ഛേദിക്കപ്പെട്ട് 90 ദിവസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ നമ്പര്‍ മറ്റൊരാള്‍ക്ക് നല്‍കൂ എന്ന് ടെലികോം വകുപ്പ് സുപ്രീംകോടതിയില്‍. മൊബൈല്‍ നമ്പറുകള്‍ തെറ്റായി ഉപയോഗിച്ചു എന്നാരോപിച്ച് 2021ല്‍ ഫയല്‍ ചെയ്ത റിട്ട് പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ സന്‍ജീവ് ഖന്നയും എസ് വി എന്‍ ഭാട്ടിയും ഉള്‍പ്പെടുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മൊബൈല്‍ നമ്പറുകള്‍ വിച്ഛേദിക്കപ്പെട്ടാല്‍ മറ്റൊരാള്‍ക്ക് നല്‍കുമെന്ന സാഹചര്യമുണ്ടെന്നിരിക്കെ അവരവരുടെ സ്വകാര്യത ഓരോരുത്തരും ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു. ടെലികോം വകുപ്പിനും വാട്‌സാപ്പിനും ഹര്‍ജിക്കാരനും […]

എക്‌സ് ഉപയോഗിക്കാന്‍ ഇനി പണം നല്‍കേണ്ടിവരും

ട്വിറ്ററിന്റെ പേര് എക്സ് എന്നാക്കി മാറ്റിയതിന് പിന്നാലെ സൗജന്യ സേവനം അവസാനിപ്പിക്കാനൊരുങ്ങി ഇലോണ്‍ മസ്‌ക്. ഇനി എക്സ്.കോം ഉപയോഗിക്കണമെങ്കില്‍ പണം നല്‍കേണ്ടി വരുമെന്നാണ് സൂചന. വ്യാജ അക്കൗണ്ടുകളും ബോട്ട് അക്കൗണ്ടുകളും തടയുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇതോടെ ഇനി എക്സ് പ്ലാറ്റ്ഫോം ഉപയോഗിക്കണമെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഒരു നിശ്ചിത തുക പ്രതിമാസ വരിസംഖ്യ നല്‍കേണ്ടതായിവരും. എന്നാല്‍ എത്ര രൂപയാണ് നല്‍കേണ്ടി വരുക എന്ന കാര്യങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 55 കോടി പ്രതിമാസ സജീവ ഉപഭോക്താക്കള്‍ എക്‌സിനുണ്ട്. ദിവസേന […]