‘ടീകോമില്‍ നിന്ന് ഭൂമി തിരിച്ചുപിടിക്കണം, കരാര്‍ ലംഘിച്ചിട്ടും നഷ്ടപരിഹാരം നല്‍കുന്നത് അഴിമതി’: രമേശ് ചെന്നിത്തല
ന്യൂഡല്‍ഹി: കരാര്‍ ലംഘിച്ചിട്ടും കമ്പനിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ പ്രധാന പങ്കാളിയായ ടീകോം കമ്പനിക്കെതിരെയാണ് ചെന്നിത്തല രംഗത്തെത്തിയത്. ജോലി നല്‍കാമെന്ന് പറഞ്ഞ് കേരളത്തിലെ ജനങ്ങളെ അവര്‍ പറ്റിച്ചു. എന്നിട്ടും സര്‍ക്കാര്‍ ടീകോം കമ്പനിക്ക് നഷ്ടപരിഹാരം നല്‍കുന്നതിലൂടെ അഴിമതിയാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. Also Read; റോഡ് തടഞ്ഞ് സിപിഎം സ്റ്റേജ് കെട്ടിയ സംഭവം; കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെ കേസെടുത്ത് […]