കേരളത്തില്‍ ഇന്നും ഉയര്‍ന്ന ചൂട്; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കോഴിക്കോട്: കേരളത്തില്‍ ഇന്നും ഉയര്‍ന്ന ചൂടിന് സാധ്യത. മുന്‍കരുതലിന്റെ ഭാഗമായി എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. Also Read; എറണാകുളം ജില്ലാ ജയിലില്‍ ഗുരുതരമായ ജാതി അധിക്ഷേപം; ഡോക്ടര്‍ക്കെതിരെ കേസെടുത്തു ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് മണിവരെ നേരിട്ട് വേയിലേല്‍ക്കരുതെന്നും കാലാവസ്ഥാവകുപ്പ് […]