• India

കൃഷ്ണഗിരിയില്‍ മലയാളി ട്രക്ക് ഡ്രൈവര്‍ കുത്തേറ്റു മരിച്ചു ; പിന്നില്‍ കവര്‍ച്ചാ സംഘമെന്ന് സൂചന

കൊച്ചി: തമിഴ്നാട് കൃഷ്ണഗിരിയില്‍ മലയാളി ട്രക്ക് ഡ്രൈവറെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പാശ്ശേരി സ്വദേശി ഏലിയാസ് (41) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഹൈവേ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. Also Read ; കൈലാസനാഥിന് പുതുദൗത്യം പുതുച്ചേരിയില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെ സംഭവസ്ഥലത്തിന് തൊട്ടടുത്തുള്ള ഹോട്ടലിന്റെ സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം കണ്ടത്. ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് ട്രക്കുമായി പോവുന്നതിനിടെയാണ് ആക്രമണം.മൃതദേഹം കൃഷ്ണഗിരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ രണ്ട് […]

കണ്ണില്‍ മുളകുപൊടി വിതറി മോഷണ ശ്രമം ; യുവതി പിടിയില്‍

തൃശൂര്‍: തൃശൂര്‍ ചാമക്കാലയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചാമക്കാല രാജീവ് റോഡ് സ്വദേശി തലാശേരി വീട്ടില്‍ സുബിത(34)യെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിക്കാട്ട് വീട്ടില്‍ സത്യഭാമയുടെ മാലയാണ് സുബിത പൊട്ടിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവമുണ്ടാകുന്നത്. മാലപൊട്ടിച്ച ശേഷം സത്യഭാമയുടെ കണ്ണില്‍ മുളകുപൊടി വിതറി രക്ഷപ്പെടാനായിരുന്നു സുബിതയുടെ പദ്ധതി. എന്നാല്‍ വീട്ടമ്മ ഒച്ചവെച്ചതോടെ പ്രതി മാല ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷത്തിലാണ് പ്രതിയെ […]