October 26, 2025

വിവാഹ വാര്‍ഷികാഘോഷ യാത്രയ്ക്കിടെ പാസ്‌പോര്‍ട്ടും വാലറ്റുമുള്‍പ്പെടെ കള്ളന്‍മാര്‍ മോഷ്ടിച്ചു; തിരികെ നാട്ടിലേക്ക് വരാന്‍ സഹായം തേടി താരദമ്പതികള്‍

എട്ടാം വിവാഹ വാര്‍ഷിക ആഘോഷിക്കാനായി വിദേശത്തേക്ക് പോയ താരദമ്പതികള്‍ക്ക് ഉണ്ടായത് ദുരനുഭവം. നടന്‍ വിവേക് ദഹിയയ്ക്കും ഭാര്യയും നടിയുമായ ദിവ്യാങ്ക ത്രിപാഠിയ്ക്കുമാണ് വിദേശ യാത്രയ്ക്കിടെ ഫ്‌ളോറന്‍സില്‍വെച്ച് ഇത്തരത്തിലൊരു ദുരനുഭവമുണ്ടായത്. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഗ്ലാസ് തകര്‍ത്ത് കള്ളന്‍മാര്‍ പാസ്‌പോര്‍ട്ടും വാലറ്റുമടക്കം മോഷ്ടിച്ചു കൊണ്ടുപോയി. ഉടന്‍ തന്നെ ലോക്കല്‍ പോലീസില്‍ വിവരമറിയിച്ചെങ്കിലും പോലീസ് കൈയ്യൊഴിഞ്ഞു. മോഷണം നടന്ന സ്ഥലത്ത് സിസിടിവി ഇല്ലായിരുന്നുവെന്നാണ് പോലീസ് പറഞ്ഞ കാരണം. തുടര്‍ന്ന് എംബസിയില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഓഫീസും അടച്ചിരുന്നു. ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ […]