November 21, 2024

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ‘അസൗകര്യങ്ങള്‍ പറഞ്ഞ് മടക്കി അയച്ചു’; യുവാവിന്റെ മരണം ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ യുവാവിന് ചികിത്സ നിഷേധിച്ചെന്ന് പരാതി. പാലോട് സ്വദേശി അഖിലിന്റെ മരണം ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് അഖില്‍ ആശുപത്രിയിലെത്തിയത്. എന്നാല്‍ അസൗകര്യങ്ങള്‍ പറഞ്ഞ് മടക്കി അയക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പ്രതികരിച്ചു. Also Read ; മലയാളി എയര്‍ഹോസ്റ്റസ് ഹരിയാനയിലെ ഗുഡ്ഗാവില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ഐസിയുവിലും വാര്‍ഡിലും ബെഡ്ഡില്ലെന്ന് പറഞ്ഞായിരുന്നു മെഡിക്കല്‍ കോളേജില്‍ നിന്ന് വിട്ടയച്ചത്. തുടര്‍ന്നെത്തിയ സ്വകാര്യ ആശുപത്രിയും അഖിലിന് ചികിത്സ നിഷേധിച്ചെന്നും ആരോപണമുണ്ട്. […]

ബാലരാമപുരത്ത് സുഹൃത്തിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി ക്രൂരമായി കൊലപ്പെടുത്തിയ സംഭവം; പ്രതിയെ പിടികൂടി

തിരുവനന്തപുരം: ബാലരാമപുരത്ത് സുഹൃത്തിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടി. വഴിമുക്ക് പച്ചിക്കോട് സ്വദേശി കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബാലരാമപുരം ആലുവിള കൈതോട്ടുകോണം കരിപ്ലാംവിള പുത്തന്‍ വീട്ടില്‍ ബിജു(40) ആണ് കൊല്ലപ്പെട്ടത്. Also Read ;കുവൈറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശികളായ സിബിന്റെയും സജു വര്‍ഗീസിന്റെയും സംസ്‌ക്കാര ചടങ്ങ് ഇന്ന് നടക്കും ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ബിജുവിന്റെ വീടിന് സമീപത്തുവെച്ചാണ് സംഭവം നടന്നത്. ഉറ്റ സുഹൃത്തുക്കളായ ഇരുവരും രാവിലെ മുതല്‍ […]

‘നയിക്കാന്‍ നായകന്‍ വരട്ടെ’; കെ മുരളീധരന് വേണ്ടി തിരുവനന്തപുരത്ത് പലയിടങ്ങളിലായി പോസ്റ്റര്‍ ക്യാംപയിന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പലയിടങ്ങളിലായി കെ മുരളീധരന് വേണ്ടി പോസ്റ്റര്‍ ക്യാംപയിന്‍. കെപിസിസി – ഡിസിസി ഓഫീസുകള്‍ക്ക് മുന്നിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. മുരളീധരന്‍ നേരത്തെ മത്സരിച്ചിരുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലും നിരവധി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘നയിക്കാന്‍ നായകന്‍ വരട്ടെ’ എന്ന തലക്കെട്ടിലാണ് പോസ്റ്ററുകള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ‘പാര്‍ട്ടിയെ നയിക്കാന്‍ മുരളീധരന്‍ എത്തണം’ എന്നതാണ് പോസ്റ്ററിലെ ആവശ്യം. Also Read ; തൃശൂര്‍ ഡിസിസി സംഘര്‍ഷം ; ഡിസിസി സെക്രട്ടറി സജീവന്‍ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം തൃശൂരിലെ […]

തിരുവനന്തപുരത്ത് റോഡിലെ വെള്ളക്കെട്ടില്‍ ബൈക്ക് നിയന്ത്രണംവിട്ട് അപകടം: യുവാവ് മരിച്ചു

തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം തെറ്റിയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പാറശ്ശാല, പുത്തന്‍കടയില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ അശോകന്‍, ബിന്ദു ദമ്പതിമാരുടെ മകന്‍ നന്ദു (22) ആണ് അപകടത്തില്‍ മരണപ്പെട്ടത്. Also Read ; ഡോക്ടറോട് ലൈംഗികാതിക്രമം: നഴ്സിങ് ഓഫീസറെ പിടികൂടാന്‍ AIIMSലെ അത്യഹിത വിഭാഗത്തിലേക്ക് ജീപ്പ് ഓടിച്ചുകയറ്റി പോലീസ് ബുധനാഴ്ച രാത്രി പത്ത് മണിയോട് കൂടി നന്ദു സഞ്ചരിച്ചിരുന്ന ബൈക്ക് പാറശ്ശാല പൊന്‍വിളയ്ക്ക് സമീപത്ത് വെച്ച് നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. കനത്ത മഴ മൂലം റോഡിലുണ്ടായ ശക്തമായ വെള്ളത്തിന്റെ ഒഴുക്കാണ് അപകടത്തിലേക്ക് […]

തിരുവനന്തപുരത്ത് വയോധികയെ കൊന്ന് മച്ചില്‍ ഒളിപ്പിച്ചു; അമ്മയും മകനും ഉള്‍പ്പെടെ 3 പ്രതികള്‍ക്കും വധശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസില്‍ അമ്മയും മകനും ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. നെയ്യാറ്റിന്‍കര അഡിഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കോവളം സ്വദേശി റഫീക്ക ബീവി, റഫീക്കയുടെ മകന്‍ ഷഫീക്ക്, റഫീക്കയുടെ സുഹൃത്ത് അല്‍ അമീന്‍ എന്നിവര്‍ക്കാണ് ശിക്ഷ. സ്വര്‍ണാഭരണത്തിനായി ശാന്തകുമാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം തട്ടിന്‍പുറത്ത് ഒളിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2022 ജനുവരി 14 നായിരുന്നു കേസിനാസ്പദമായ സംഭവം. ശാന്തകുമാരിയുടെ അയല്‍വാസിയായിരുന്നു റഫീക്കാ ബീവി. കേസിലെ മൂന്നു പ്രതികളും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി […]

കേരളത്തില്‍ തിരുവനന്തപുരം മുതല്‍ അങ്കമാലിവരെ ഉളള അതിവേഗ റോഡ് ഇടനാഴി വരുന്നു; 205 കിലോമീറ്റര്‍

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍നിന്ന് മധ്യകേരളത്തിലേക്ക് ദേശീയപാത അതോറിറ്റിയുടെ അതിവേഗ റോഡ് ഇടനാഴി വരുന്നു. കേന്ദ്രസര്‍ക്കാര്‍ നേരത്തേ പരിഗണിച്ച തിരുവനന്തപുരം-അങ്കമാലി പാതയാണ് അതിവേഗ ഇടനാഴിയാക്കുന്നത്. Also Read ; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് കെജ്‌രിവാളിന്റെ പ്രസംഗം പദ്ധതി കേന്ദ്രറോഡ് ഉപരിതല മന്ത്രാലയത്തിന്റെ വിഷന്‍ 2047-ല്‍ ഉള്‍പ്പെട്ടേക്കും. ഇതിനുള്ള ആദ്യ നടപടികള്‍ ദേശീയപാതാ അധികൃതര്‍ പൂര്‍ത്തിയാക്കി റോഡ് മന്ത്രാലയത്തിന് സമര്‍പ്പിച്ചു. ഭാരത്മാല പദ്ധതിക്കു പകരമാണ് വിഷന്‍ 2047-ആവിഷ്‌കരിക്കുന്നത്. 2047-ടെ രാജ്യത്ത് 50,000 കിലോമീറ്റര്‍ ആക്‌സസ് കണ്‍ട്രോള്‍ഡ് ദേശീയപാതകള്‍ നിര്‍മിക്കുന്നതാണ് പദ്ധതി. ഇതിലൊന്നാണ് […]

പ്രവാസി മലയാളികളുടെ സംഗമമായലോക കേരള സഭ ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ സംഗമമായ ലോക കേരള സഭ ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കും. നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള 351 ലധികം പ്രതിനിധികള്‍ ലോക കേരള സഭയില്‍ പങ്കെടുക്കും. നിയമസഭാമന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളാണ് ഇത്തവണയും വേദി. Also Read ; കോട്ടയത്ത് കള്ള് ചെത്താന്‍ തെങ്ങില്‍ കയറിയ തൊഴിലാളി കുടുങ്ങി; താഴെയിറങ്ങിയത് അഗ്‌നിശമന സേനയുടെ സഹായത്തോടെ സാമ്പത്തിക ധൂര്‍ത്താണെന്ന് ആരോപിച്ച് കഴിഞ്ഞതവണ ലോക കേരളസഭ പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. നിലവിലെ നിയമസഭ അംഗങ്ങള്‍, […]

തിരുവനന്തപുരത്ത് ഇന്ന് കെപിസിസി നേതൃയോഗം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനായി കെപിസിസി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. 16 മുതല്‍ 20 സീറ്റുകളില്‍ വരെ യുഡിഎഫ് വിജയിക്കുമെന്ന കണക്കു കൂട്ടലിലാണ് കോണ്‍ഗ്രസ്. നാളത്തെ യോഗത്തിന് ശേഷം കെപിസിസി അധ്യക്ഷന്റെ ചുമതല കെ സുധാകരന്‍ ഏറ്റെടുത്തേക്കും. കെ സുധാകരന്‍ സ്ഥാനാര്‍ത്ഥിയായതിനാല്‍ എം എം ഹസ്സനാണ് കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല. Also Read ;നവജാത ശിശുവിന്റെ കൊലപാതകം ; കുഞ്ഞിനെ കൊന്നത് ശ്വാസംമുട്ടിച്ച്, അമ്മ വന്നപ്പോള്‍ ഭയന്ന് താഴേക്ക് എറിഞ്ഞതാണെന്ന് യുവതിയുടെ മൊഴി കോണ്‍ഗ്രസ് […]

തിരുവനന്തപുരത്ത് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക തിരികെ നല്‍കിയില്ല; വിഷം കഴിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. നെയ്യാറ്റിന്‍കര മരുതത്തൂര്‍ സ്വദേശി തോമസ് സാഗരം (55) ആണ് ജീവനൊടുക്കിയത്. പെരുമ്പഴുതൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നു ബന്ധിക്കള്‍ ആരോപിച്ചു. Also Read ;പത്താം ക്ലാസ് പാസ്സായവര്‍ക്ക് കേരളത്തില്‍ NIRT യില്‍ ജോലി തോമസ് നിക്ഷേപിച്ച അഞ്ച് ലക്ഷം രൂപ തിരികെ ചോദിച്ചപ്പോള്‍ നല്‍കിയില്ലെന്നും ഇതോടെ കടുത്ത മനോവിഷമത്തിലായിരുന്നു തോമസെന്നും ബന്ധുക്കള്‍ പറയുന്നു. മകളുടെ വിവാഹത്തിനു വേണ്ടിയാണ് പണം […]

KSRTC ഡ്രൈവറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി; ലൈംഗീകച്ചുവയോടെ സംസാരിച്ചെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനോട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ KSRTC ഡ്രൈവറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി. ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദേശം. ഡ്രൈവര്‍ ലൈംഗീകചുവയോടെ സംസാരിച്ചെന്ന് ആര്യ രാജേന്ദ്രന്‍ പറഞ്ഞു. ഡ്രൈവര്‍ DTOയ്ക്ക് മുമ്പാകെ വിശദീകരണം നല്‍കണം. ഇന്ന് ജോലിക്ക് കയറേണ്ട എന്ന് നിര്‍ദേശം നല്‍കി. പ്രതികരിച്ചത് സ്ത്രീത്വത്തെ അപമാനിച്ചത് കൊണ്ട് എന്ന് ആര്യ രാജേന്ദ്രന്‍. Also Read; ‘പഞ്ചവത്സര പദ്ധതി’ ഓരോ മലയാളിയും കണ്ടിരിക്കണം, സാമൂഹ്യപ്രസക്തിയുള്ള സിനിമയാണ്: ശ്രീനിവാസന്‍ KSRTC ഡ്രൈവര്‍ H L […]