December 18, 2025

മെഡിക്കല്‍ കോളേജില്‍ രോഗിയുടെ മാല മോഷ്ടിച്ച രണ്ട് സ്ത്രീകള്‍ പിടിയില്‍

തൃശൂര്‍: മെഡിക്കല്‍ കോളേജില്‍ സ്‌കാനിംഗിനെത്തിയ രോഗിയുടെ മാല മോഷ്ടിച്ച രണ്ട് സ്ത്രീകള്‍ പിടിയില്‍. പൈങ്കുളം സ്വദേശിയുടെ രണ്ട് പവന്‍ സ്വര്‍ണമാലയാണ് തമിഴ്നാട് സ്വദേശിനികളായ ശിവകാമി, റോജ എന്നിവര്‍ മോഷ്ടിച്ചത്. Also Read; റിപ്പബ്ലിക് ദിനത്തില്‍ വിരുന്നൊരുക്കാന്‍ രാജ്ഭവന് 20ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എ ബ്ലോക്കിലെ സ്‌കാനിംഗിന് ബില്ലടയ്ക്കാന്‍ നിന്ന സമയത്താണ് പൈങ്കുളം സ്വദേശിനിയുടെ മാല മോഷണം പോയത്. മാല മോഷ്ടിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിന്നീട് മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടുകയായിരുന്നു. […]

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ കൊച്ചിയിലേക്ക്

കൊച്ചി: കുസാറ്റില്‍ ടെക് ഫെസ്റ്റിവല്‍ ദീഷ്ണയ്ക്കിടെയുണ്ടായ ദുരന്തത്തില്‍ ആകെ പരിക്കേറ്റവരുടെ എണ്ണം 64 ആയി. കോളേജ് ഓഡിറ്റോറിയത്തിന്റെ ശേഷിയിലധികം കുട്ടികള്‍ ഇവിടേക്ക് കയറിയതാണ് അപകടത്തിന് ഇടയാക്കിയത്. ഇതിനിടെ പരിക്കേറ്റവരുടെ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം കൊച്ചിയിലേക്ക് തിരിച്ചു. സര്‍ജറി, ഓര്‍ത്തോപീഡിക്ക് വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ആശുപത്രികളില്‍ എത്തിച്ചേരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് കുസാറ്റില്‍ അപകടമുണ്ടായത്. വ്യവസായ മന്ത്രി പി.രാജീവ്, ഉന്നതവിദ്യാഭ്യസ മന്ത്രി ആര്‍.ബിന്ദു എന്നിവരെ ഏകോപന പ്രവര്‍ത്തനങ്ങള്‍ക്കായി […]