തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജയുടെ ഡെപ്യൂട്ടേഷന് കേന്ദ്രാനുമതി

തൃശ്ശൂര്‍: ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജയുടെ ഡെപ്യൂട്ടേഷന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്. സ്വദേശമായ ആന്ധ്രപ്രദേശിലേക്ക് മൂന്ന് വര്‍ഷത്തേക്കാണ് ഈ നിയമനം. ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ പ്രത്യേക സംഘത്തിലേക്കാണ് പുതിയ നിയമനം. ആലപ്പുഴയില്‍ നേരത്തെ കലക്ടറായിരുന്ന കൃഷ്ണതേജ തൃശ്ശൂര്‍ കളക്ടറായി 20 മാസം പൂര്‍ത്തിയാകുമ്പോഴാണ് ഡെപ്യൂട്ടേഷനില്‍ പോകുന്നത്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം

തൃശൂര്‍: കോഴിക്കോടിന് പിന്നാലെ തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം. പാടുര്‍ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരികരിച്ചത്. വെര്‍മമീബ വെര്‍മിഫോര്‍സിസ് എന്ന രോഗാണുവാണ് കുട്ടിയെ ബാധിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരുക്കുന്ന കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. Also Read ; ക്ഷേമപെന്‍ഷന്‍ കുടിശ്ശിക രണ്ടു ഘട്ടമായി മുഴുവനും നല്‍കുമെന്ന് മുഖ്യമന്ത്രി അതേസമയം, അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് ആശുപത്രിയില്‍ കഴിയുന്ന കുട്ടിയെ ഐസിയുവില്‍ നിന്ന് സ്റ്റെപ്പ് ഡൗണ്‍ ഐസിയുവിലേക്ക് മാറ്റി. ജര്‍മനിയില്‍ നിന്ന് എത്തിച്ചത് […]

‘ബോംബ് വെച്ച് തകര്‍ക്കും’, സിനിമാസ്‌റ്റൈലില്‍ പിറന്നാളാഘോഷം മുടക്കിയതിന് പോലീസിന് ഗുണ്ടയുടെ ഭീഷണി

തൃശ്ശൂര്‍: തേക്കിന്‍കാട് മൈതാനത്ത് സിനിമാസ്‌റ്റൈലില്‍ പിറന്നാളാഘോഷം നടത്താനുള്ള പദ്ധതി പോലീസ് പൊളിച്ചടുക്കിയതിന് പിന്നാലെ ബോംബ് ഭീഷണിയുമായി തൃശ്ശൂരിലെ ഗുണ്ട തീക്കാറ്റ് സാജന്‍. തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനും കമ്മീഷണര്‍ ഓഫീസും ബോംബ് വെച്ച് തകര്‍ക്കുമെന്നാണ് തീക്കാറ്റ് സാജന്‍ ഭീഷണി മുഴക്കിയത്. Also Read ; പക്ഷിപ്പനി; 2025 മാര്‍ച്ച് വരെ നീരീക്ഷണ മേഖലകളില്‍ പക്ഷികളുടെ വില്‍പ്പനക്കും കടത്തിനും നിരോധനം; സര്‍ക്കാര്‍ ഫാമുകള്‍ അടച്ചിടും തൃശ്ശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്കായിരുന്നു ഇയാളുടെ ഭീഷണി ഫോണ്‍കോള്‍. ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിച്ച് പ്രതിയുടെ […]

കൊരട്ടിയില്‍ രാത്രി വീടിന്റെ ജനല്‍ കുത്തിത്തുറന്ന് അകത്തുകയറി 35 പവന്‍ സ്വര്‍ണം കവര്‍ന്നു

തൃശൂര്‍: കൊരട്ടി ചിറങ്ങരയില്‍ വീട്ടില്‍ നിന്നും 35 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. റെയില്‍വേ ഉദ്യോഗസ്ഥന്‍ ചെമ്പകശ്ശേരി പ്രകാശന്റെ വീട്ടിലാണ് ഈ മോഷണം നടന്നത്. ജനല്‍ കമ്പി പൊളിച്ചാണ് മോഷ്ടാക്കള്‍ വീടിനകത്ത് കടന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവര്‍ന്നത്. Also Read ; ‘കേറി വാ മോനേ’; ഓഫ് റോഡ് ജീപ്പില്‍ കയറി മന്ത്രിയുടെ റൈഡ്, വൈബ് ഏറ്റെടുത്ത് കാണികള്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഇന്നലെ രാത്രി 11.30 ഓടേ പ്രകാശനും കുടുംബവും ഉറങ്ങാന്‍ കിടന്നു. തുടര്‍ന്ന് രണ്ടരയോടെ […]

‘മേയര്‍ എം കെ വര്‍ഗീസിന്റെ നിലപാടുകള്‍ കാരണം തൃശ്ശൂരില്‍ തോറ്റു, സ്ഥാനമൊഴിയണം’; സിപിഐ രംഗത്ത്

തൃശൂര്‍: തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെതിരെ സിപിഐ രംഗത്ത്. മേയറുടെ നിലപാടുകള്‍ തൃശൂരിലെ പരാജയത്തിന് ഒരു കാരണമാണെന്നും അദ്ദേഹം സ്ഥാനമൊഴിയണമെന്നും സിപിഐ ജില്ലാ സെക്രട്ടറി വത്സരാജ് പറഞ്ഞു. Also Read ; ‘ക്രിമിനല്‍ കേസ് പ്രതികളുടെ ഗൂഗിള്‍ ലൊക്കേഷന്‍ പങ്കുവെയ്ക്കേണ്ടതില്ല’; സ്വകാര്യതയുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി രൂക്ഷവിമര്‍ശനമാണ് വത്സരാജ് മേയര്‍ക്കെതിരെ ഉന്നയിച്ചത്. മേയറുടെ ബിജെപി അനുകൂല നിലപാട് പ്രതിഷേധാര്‍ഹമെന്നും ആ നടപടി ശരിയല്ലെന്നും പറഞ്ഞ വത്സരാജ് മുന്‍ധാരണ പ്രകാരം സ്ഥാനം രാജിവെച്ച് മുന്നണിയില്‍ തുടരാന്‍ തയാറാകണമെന്ന് ആവശ്യപ്പെട്ടു. […]

ആഫ്രിക്കന്‍ പന്നിപ്പനി ; തൃശൂര്‍ മാടക്കത്തറ പഞ്ചായത്തില്‍ 310 പന്നികളെ കൊന്നൊടുക്കും

തൃശൂര്‍ : തൃശൂര്‍ മാടക്കത്തറ പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ 310 പന്നികളെ കൊന്നൊടുക്കാന്‍ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.വെള്ളിയാഴ്ച രാവിലെ ഏഴ് മുതല്‍ ഡോക്ടര്‍മാര്‍,ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ ,അറ്റന്‍ഡര്‍മാര്‍ എന്നിവരടങ്ങുന്ന സംഘത്തിനാണ് നടപടിയുടെ ചുമതല. തുടര്‍ന്ന് അണുനശീകരണ നടപടികളും ഇവര്‍ കൈകൊള്ളും. മാടക്കത്തറ പതിനാലാം നമ്പര്‍ വാര്‍ഡിലെ കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥയിലുള്ള ഫാമിലെ പന്നികളിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ രോഗ […]

സംസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട; തൃശൂരില്‍ രണ്ട് കോടി, കോഴിക്കോട് അരക്കോടി രൂപയുടെ എംഡിഎംഎ പിടികൂടി

കൊച്ചി: സംസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട. തൃശൂരില്‍ നിന്ന് രണ്ട് കോടി രൂപയുടെയും കോഴിക്കോട് നിന്നും അരക്കോടി രൂപയുടെയും എംഡിഎംഎ പോലീസ് പിടികൂടി. കാറില്‍ കടത്താന്‍ ശ്രമിച്ച രണ്ടരക്കിലോ എംഡിഎംഎയുമായി കണ്ണൂര്‍ സ്വദേശി ഫാസിലിനെയാണ് തൃശൂരില്‍ പിടികൂടിയത്. കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയെന്ന് കമ്മിഷണര്‍ ആര്‍ ഇളങ്കൊ പറഞ്ഞു. Also Read ; ‘രജിസ്‌ട്രേഷനും പ്രവര്‍ത്തനക്ഷമമായ വെബ്സൈറ്റും നിര്‍ബന്ധം, സാക്ഷ്യപത്രം വേണം’; ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് കടിഞ്ഞാണിടാന്‍ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കൊച്ചിയിലെ ലഹരി പാര്‍ട്ടികള്‍ ഉന്നമിട്ടാണ് […]

ചെറുതുരുത്തി വള്ളത്തോള്‍ നഗറില്‍ ഓടിക്കൊണ്ടിരുന്ന ടാറ്റാ നഗര്‍ എക്‌സ്പ്രസ് ട്രെയിനിന്റെ എഞ്ചിനും ബോഗിയും വേര്‍പെട്ടു; വന്‍ അപകടം ഒഴിവായി

തൃശ്ശൂര്‍: ട്രെയിനിന്റെ എന്‍ജിനും ബോഗിയും തമ്മില്‍ വേര്‍പെട്ടു. ചെറുതുരുത്തി വള്ളത്തോള്‍ നഗറിലാണ് സംഭവം. എറണാകുളം – ടാറ്റാ നഗര്‍ എക്‌സ്പ്രസ് ട്രെയിനിന്റെ എന്‍ജിനാണ് ബോഗില്‍ നിന്ന് വേര്‍പ്പെട്ടത്. ട്രെയിനിന് വേഗത കുറവായതിനാല്‍ അപകടം ഒഴിവായി. എന്‍ജിന്‍ ഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്താണ് ബോഗിയും എഞ്ചിനും വേര്‍പെടാനുണ്ടായ കാരണമെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് റെയില്‍വെ അന്വേഷണം നടത്തും. Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം  

സുരേഷ് ഗോപിക്ക് ഇന്ന് 66ാം പിറന്നാള്‍; ജന്മദിനത്തില്‍ തൃശൂര്‍ എം പി പാര്‍ലമെന്റില്‍

തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്ക് ഇന്ന് 66ാം  പിറന്നാള്‍. ലോക്‌സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ആയതിനാല്‍ പാര്‍ലമെന്റിലായിരിക്കും പിറന്നാള്‍ ദിവസം തൃശൂര്‍ എം പിയായ സുരേഷ് ഗോപി. കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ബി ജെ പി സ്ഥാനാര്‍ഥി എന്ന നിലയില്‍ സുരേഷ് ഗോപി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തിയിരുന്നു. തൃശൂരില്‍ നിന്ന് നേരത്തെ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ട സുരേഷ് ഗോപിയെ ബി ജെ പി ദേശീയ നേതൃത്വം രാജ്യസഭാ അംഗമാക്കി ചേര്‍ത്ത് നിര്‍ത്തിയിരുന്നു. Also Read […]

വടക്കുംനാഥ ക്ഷേത്രം ഉപദേശകസമിതി ക്രമക്കേട് നടത്തിയതായി ദേവസ്വം വിജിലന്‍സ് ; കോടതിയില്‍ പരാതി നല്‍കി

തൃശൂര്‍ : തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം ഉപദേശകസമിതി ക്രമക്കേട് നടത്തിയതായി ദേവസ്വം വിജിലന്‍സ് വിഭാഗം കണ്ടെത്തല്‍. എന്നാല്‍ ഇത് ഓഡിറ്റമാര്‍ക്ക് പറ്റിയ പിഴവാണെന്നാണ് ഉപദേശകസമിതിയുടെ വിശദീകരണം. സാധാരണ ഓഡിറ്റ് വിഭാഗം കണ്ടെത്തുന്ന പ്രശ്‌നങ്ങള്‍ ദേവസ്വം ബോര്‍ഡ് ഉപദേശക സമിതിയെ അറിയിച്ച് അതിന്റെ മറുപടി കൂടി കണക്കിലെടുത്താണ് പുറത്തു വിടാറുള്ളത്. എന്നാല്‍ ഇത്തവണ അങ്ങനെയല്ല മറിച്ച് ഓഡിറ്റ് റിപ്പോര്‍ട്ട് ഉപദേശക സമിതിക്ക് കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ സാധിച്ചില്ലെന്നുമാണ് ഉപദേശക സമിതി അധികൃതര്‍ വ്യക്തമാക്കുന്നത്. Also […]