October 26, 2025

തൃശൂര്‍ ഉത്സവത്തിനിടെ കത്തിക്കുത്ത്; മരണം രണ്ടായി

തൃശൂര്‍: തൃശൂര്‍ മൂര്‍ക്കനാട് ഉത്സവത്തിനിടെയുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍കൂടി മരിച്ചു. ആനന്ദപുരം സ്വദേശി പൊന്നത്ത് വീട്ടില്‍ സന്തോഷാണ് മരിച്ചത്. ആറാട്ടിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിനിടെ ആയിരുന്നു സംഘര്‍ഷമുണ്ടായത്. പരുക്കേറ്റ് നാലുപേര്‍ ചികിത്സയിലാണ്. സംഘര്‍ഷത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പ്രധാനപ്രതികളെ ഇനിയും കണ്ടെത്താനായിട്ടില്ല Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം